Skip to content

chithrodayamflashnews.com

November 29, 2026 1:18 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഒരു വോട്ട് കളയണ്ടല്ലോ എന്ന് കരുതിയാകും സ്ഥാനാർത്ഥി രാഹുലിനൊപ്പം പോയത്; ഭാരവാഹികൾ ഒപ്പം പോയാൽ നടപടി

രാഹുൽ മാങ്കൂട്ടത്തിൽ അടഞ്ഞ അദ്ധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. രാഹുൽ വന്നതും പോയതും പാർട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം ഒരു ചാനലിനോട് പറഞ്ഞു. രാഹുലിന്റെ കൂടെ കോൺഗ്രസ് ഭാരവാഹികൾ പോയാൽ നടപടിയുണ്ടാകുമെന്നും തങ്കപ്പൻ കൂട്ടിച്ചേർത്തു.
പൗരനെന്ന നിലയിൽ വോട്ട് ചെയ്യാൻ വന്നു. എംഎൽഎയെന്ന നിലയിൽ ആളുകളോട് സംസാരിച്ചുകാണും. എന്നാൽ പാർട്ടിയുമായി യാതൊരു ബന്ധവമില്ല. രാഹുൽ വന്നത് ദൃശ്യമാദ്ധ്യമങ്ങളിലൂടെയാണ് ഞങ്ങൾ അറിഞ്ഞത്. ഞങ്ങളെ ബന്ധപ്പെട്ടിട്ടുമില്ല. സ്ഥാനാർത്ഥി രാഹുലിന്റെ കൂടെ പോയത് ഒരു വോട്ട് കിട്ടുന്നത് കളയണ്ടല്ലോ എന്ന് കരുതിയാകും. സ്ഥാനാർത്ഥി സിപിഎമ്മിന്റെയും ബിജെപിയുടേയുമൊക്കെ വീട്ടിൽ പോയി വോട്ട് ചോദിക്കില്ലേ. അത് കണക്കാക്കണ്ട.രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവർ രാഹുലിനൊപ്പം പോകില്ല. അദ്ദേഹം കോൺഗ്രസിന്റെ എംഎൽഎയല്ല ഇപ്പോൾ. കോൺഗ്രസിന് പുറത്തുള്ള എംഎൽഎയാണ്.’-തങ്കപ്പൻ പറഞ്ഞു.
ലൈംഗിക പീഡനക്കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ വോട്ട് ചെയ്യാൻ എത്തിയിരുന്നു. കഴിഞ്ഞ പതിനഞ്ച് ദിവസമായി രാഹുൽ ഒളിവിലായിരുന്നു. ഹൈക്കോടതിയിൽ നിന്ന് അറസ്റ്റ് വിലക്കിയുള്ള ഇടക്കാല ഉത്തരവും രണ്ടാമത്തെ കേസിൽ മുൻസിഫ് കോടതിയുടെ മുൻകൂർ ജാമ്യവും ലഭിച്ചതിനെത്തുടർന്നാണ് രാഹുൽ എത്തിയത്.പാലക്കാട് കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലാണ് രാഹുൽ വോട്ട് രേഖപ്പെടുത്തിയത്. തൊട്ടടുത്തുള്ള ചായക്കടയിൽ കയറി ചായകുടിച്ച് മാദ്ധ്യമപ്രവർത്തകരോടും മറ്റും സംസാരിച്ചശേഷമാണ് മടങ്ങിയത്. ‘എല്ലാം കോടതിക്ക് മുന്നിലുണ്ട്, കോടതി തീരുമാനിക്കും’ എന്നായിരുന്നു പ്രതികരണം. എംഎൽഎ ഓഫീസിലേക്കാണ് രാഹുൽ മടങ്ങിപ്പോയത്. ഇനി മൂന്ന് ദിവസം പാലക്കാട് തുടരുമെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6