ഹെെദരബാദ്: പുത്തൻ സ്വപ്നങ്ങളുമായി ജീവിതം തുടങ്ങിയ ഒരിടത്ത് പാതിവഴിയിൽ വീണുപോയ ഒരു പെൺകുട്ടിയുടെ വാർത്തയാണ് ഹൈദരാബാദിലെ മൂസാപേട്ടിൽ നിന്നും വരുന്നത്. വിവാഹം കഴിഞ്ഞ് വെറും 3 മാസം മാത്രം പിന്നിടുമ്പോൾ ചന്ദനജ്യോതി എന്ന നവവധു ജീവനൊടുക്കിയത് നാടിനെ ഒന്നടങ്കം സങ്കടത്തിലാക്കി.
3 മാസങ്ങൾക്ക് മുൻപ് വിവാഹ വേദിയിൽ വിരിഞ്ഞ ആ ചിരി ഇത്ര പെട്ടെന്ന് മാഞ്ഞുപോകുമെന്ന് ആരും കരുതിയില്ല. ചന്ദനയും, യശ്വന്തും ഒന്നിച്ചുള്ള ജീവിതത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ പതിവായുണ്ടായ തർക്കങ്ങളും, മാനസികമായ ഒറ്റപ്പെടലുമാണ് ആ പെൺകുട്ടിയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

സംഭവ ദിവസം വീട്ടിലുണ്ടായ വഴക്കിനൊടുവിൽ, തന്റെ സങ്കടങ്ങൾ ആരോടും പറയാനാവാതെ മുറിക്കുള്ളിൽ ഒതുക്കി. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ആ ഒറ്റമുറിയിൽ നിശബ്ദമായത്. വിവരം അറിഞ്ഞെത്തിയ പോലീസിനും നാട്ടുകാർക്കും ആ വീട്ടില് കാണാനായത് സങ്കട കണ്ണീര് ആയിരുന്നു.
വഴക്കുകളും, പരിഭവങ്ങളും എല്ലാ തന്നെ സംസാരിച്ചു തീർക്കാമായിരുന്നിട്ടും എന്തിനായിരുന്നു ആ പെൺകുട്ടി ഈ കടുംകൈ ചെയ്തത് എന്ന ചോദ്യം മാത്രം ഇപ്പോൾ ബാക്കിയാവുന്നു. ഒരു ആയുസ്സ് മുഴുവൻ സന്തോഷത്തോടെ ജീവിക്കേണ്ടവൾ മണ്ണിലേക്ക് മടങ്ങുമ്പോൾ, പ്രിയപ്പെട്ടവർക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്…
No Comment.