ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി അച്ചനെ ക്രൂരമായി കൊലപ്പെടുത്തി മക്കൾ. തിരുത്തണിയിൽ ആണ് ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി സ്വന്തം അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു മക്കൾ കൊലപ്പെടുത്തിയത്.
സംഭവത്തിൽ 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്. സർക്കാർ സ്കൂൾ ലാബ് അസിസ്റ്റന്റായിരുന്ന ഇ.പി.ഗണേശന്റെ (56) മരണമാണ് 2 മാസത്തിനു ശേഷം ആസൂത്രിത കൊലപാതകമാണെന്നു കണ്ടെത്തിയത്.

സംഭവത്തിൽ മക്കളായ ജി.മോഹൻ രാജ്, ഹരിഹരൻ എന്നിവരെയും വാടകഗുണ്ടാ സംഘങ്ങളെയുമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ 22നാണു ഗണേശൻ പാമ്പുകടിയേറ്റു മരിച്ചത്. പാമ്പ് കടിയേറ്റതിൽ സംശയം ഒന്നും ആർക്കും തോന്നിയില്ല.
എന്നാൽ പിതാവിന്റെ മരണത്തിനു പിന്നാലെ മക്കൾ ഇൻഷുറൻസ് തുക കിട്ടാൻ അസാധാരണ വേഗത്തിൽ നടപടികൾ ആരംഭിച്ചു.
3 കോടിയോളം രൂപയുടെ ഇൻഷുറൻസാണ് ഗണേശന്റെ പേരിലുണ്ടായിരുന്നത്.കുടുംബാംഗങ്ങൾ ഉന്നയിച്ച അവകാശവാദങ്ങളിൽ സംശയം തോന്നിയ ഇൻഷുറൻസ് കമ്പനി പൊലീസിനു നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു
ഇവർ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
ഗൂഢാലോചനയുടെ ഭാഗമായി ആദ്യം മൂർഖനെ എത്തിച്ച് ഗണേശന്റെ കാലിൽ കടിപ്പിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.
എന്നാൽ, ഒക്ടോബർ 22നു പുലർച്ചെ വിഷപ്പാമ്പിനെയെത്തിച്ച് ഗണേശന്റെ കഴുത്തിൽ കടിപ്പിക്കുകയായിരുന്നു.
മറ്റാർക്കും സംശയം തോന്നാതിരിക്കാൻ മക്കൾ ഇരുവരും ചേർന്നു പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു.
കൂടാതെ ഗണേശനെ ആശുപത്രിയിലെത്തിക്കുന്നതു മനഃപൂർവം വൈകിച്ചതായും കണ്ടെത്തി.
No Comment.