Skip to content

chithrodayamflashnews.com

November 29, 2026 1:09 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോൾ താരവുമായിരുന്ന എ ശ്രീനിവാസൻ അന്തരിച്ചു

ധർമശാല :കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു.

കിഡ്‌നി സംബന്ധമായ അസുഖം ബാധിച്ച്‌ മം​ഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധൻ വൈകിട്ടായിരുന്നു അന്ത്യം.

കണ്ണൂർ കൊറ്റാളിക്കടുത്തുള്ള അത്താഴക്കുന്ന്‌ സ്വദേശിയാണ്‌. പത്തൊമ്പതാം വയസിൽ ഏഷ്യൻ ജൂനിയർ ഫുട്‌ബോൾ ടീമിൽ ഇന്ത്യക്ക് വേണ്ടി ബൂട്ടണിഞ്ഞു.

1990ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ യൂത്ത് ഫുട്‌ബോൾ ചാമ്പ്യൻസ് ഫൈനൽ റൗണ്ട് മത്സരങ്ങളിൽ വടക്കൻ കൊറിയ, ഖത്തർ, ഇന്ത്യോനേഷ്യ ടീമുകളുമായി നടന്ന മത്സരങ്ങളിൽ ഇന്ത്യക്ക്‌ വേണ്ടി കളിച്ചു.
1992ൽ കേരള പൊലീസിൽ എഎസ്‌ഐയായി. എംഎസ്‌പിയിൽ ഡെപ്യൂട്ടി കമാണ്ടന്റും, ആർആർഎഫ്‌, കെഎപി 1, കെഎപി 2, കെഎപി 4 എന്നിവിടങ്ങളിൽ അസിസ്‌റ്റന്റ്‌ കമാണ്ടന്റായും ജോലി ചെയ്‌തു.2025 ജൂലൈ ഒന്നിനാണ്‌ മാങ്ങാട്ടുപറമ്പ് കെഎപി കമാണ്ടന്റായി ചുമതലയേറ്റത്‌. സംസ്‌കാരം ഒ‍ൗദ്യോഗിക ബഹുമതിയോടെ വ്യാഴം പകൽ 12ന്‌ കൊറ്റാളി സമുദായ ശ്‌മശാനത്തിൽ.

മൃതദേഹം രാവിലെ പത്ത് മുതൽ 11 വരെ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയലിനും 12വരെ കൊറ്റാളിയിലെ വീട്ടിലും പൊതുദർശനത്തിന്‌ വയ്ക്കും.കൊറ്റാളിയിലെ അരിങ്ങളയൻ വീട്ടിൽ ഗോപാലന്റെയും കമലയുടെയും മകനാണ്‌. ഭാര്യ: ബീന (പറശ്ശിനിക്കടവ്‌ സിഎച്ച്‌സി സീനിയർ ഫാർമസിസ്‌റ്റ്‌). മക്കൾ: വിഷ്‌ണു (മറൈൻ എൻജിനീയറിങ്‌ വിദ്യാർഥി), അമീഷ (ഫോറൻസിക്‌ സയൻസ്‌ വിദ്യാർഥി, ബംഗ്ലൂർ ക്രിസ്‌തു ജയന്തി കോളേജ്‌).

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6