ഓസ്ട്രേലിയയി: അഡലെയ്ഡിൽ ഇന്ത്യൻ വംശജയായ യുവതിയെ ഭർത്താവ് വീട്ടിൽ വെച്ച് ജീവനെടുത്തു. നോർത്ത് ഫീൽഡ് സബർബിലെ വെസ്റ്റ് അവന്യൂവിൽ താമസിക്കുന്ന സുപ്രിയ താക്കൂർ ആണ് മരിച്ചത് 36 വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വിക്രാന്ത് താക്കൂറിനെ സൗത്ത് ഓസ്ട്രേലിയ പൊലീസ് അറസ്റ്റ് ചെയ്തു
രജിസ്റ്റേർഡ് നഴ്സ് ആകാൻ ആഗ്രഹിച്ച സുപ്രിയയുടെ വിയോഗം പ്രവാസി സമൂഹത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തി. ദമ്പതികൾക്ക് ഒരു മകനുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് സൗത്ത് ഓസ്ട്രേലിയ പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രി വരുടെ വീട്ടില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. പോലീസ് സ്ഥലത്ത് എത്തിയപ്പോൾ സുപ്രിയ വീടിനുള്ളിൽ അബോധ അവസ്ഥയിൽ വീണ് കിടക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഉടൻ തന്നെ സിപിആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവ സ്ഥലത്തു നിന്ന് തന്നെ വിക്രാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
No Comment.