Skip to content

chithrodayamflashnews.com

Asnap 1409

ഇന്നത്തെദിവസഫലം( പൊതുവായി ) 29-12-2025 തിങ്കളാഴ്ച ( അശ്വതി മേടക്കൂർ )

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ധനവരവിനെ പ്രതീക്ഷിക്കുന്നവർക്കനുകൂല സൂചന ലഭിക്കും ബന്ധുക്കൾ അകന്ന് നില്ക്കും ജനസഹകരണം വർദ്ധിയ്ക്കും, സാമ്പത്തിക പ്രയാസങ്ളിൽ അല്പം അയവ് ഉണ്ടാകുംഇവ ഇന്നത്തെ ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) സ്ഥാനഗുണം, അർത്ഥലാഭം ശത്രുവർദ്ധനവ് ആരോഗ്യം ഇവ ഇന്നത്തെ ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) കർമ്മ വിഘ്നം മാറി കിട്ടും അഭിമാന നേട്ടങ്ങൾ വരും ദ്രവ്യലാഭം, ധനവരവ് ഉണ്ടാകും മുതലായവ ദിവസ ഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) : കാര്യതടസ്സം , രോഗ ദുരിതങ്ങൾ മാറി കിട്ടും അധികാരികളുടെ സഹകരണങ്ങൾ, പ്രതീക്ഷിക്കാം ഇവ ഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) സ്ഥാനപ്രാപ്തി രോഗശാന്തി, മനസ്സമാധാനം, ധനലാഭം സ്ഥാനഗുണംഇവ കാണുന്നു.

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കർമ്മ പുരോഗതി, ധന ഗുണം, അഭിഷ്ട സിമ്പി, കാര്യവിജയംഇ കാണുന്നു

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ധനലാഭം , കർമ്മ പുരോഗതി കുടുംബ സുഖം, ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ) . സ്വജന കലഹം ഉണ്ടാകാൻ സാദ്ധ്യത കാര്യതടസ്സം മാറി വരും ധനനഷ്ടം കുറയും ഇവ ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) . അധികാരികളുടെ സഹകരണം, ധനലാഭം, അഭിമാനoഉദര സബന്ധമായ പ്രയാസങ്ങൾ മാറി കിട്ടം, ഇവ ഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) . ധനപരമായ തടസ്സങ്ങളിൽ അല്പം ആശ്വാസം, കാർഷകർക്ക് ആശ്വാസo,മനസ്സന്തേഷം കാര്യവിജയംഇ കാണുന്നു

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) സ്ത്രി കൾ മൂലം കലഹം , യാത്ര ക്ലേശങ്ങൾ, സഞ്ചാരം കൊണ്ട് നേട്ടങ്ങൾ മനസുഖം ഇവ ദിവസ ഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) ധനലാഭം, കുടുംബ സുഖം, കാര്യവിജയം, മനസന്തോഷംഇവ ഇന്നത്തെ ദിവസ പൊതുഫലം

ദിവസപഞ്ചാംഗം

29-12 -2025
1201 ധനുമാസം 14
പയ്യന്നൂരിലെ സൂര്യോദയം
ഉദയം -06-51AM
അസ്തമയം -06-09PM
കൊല്ലവർഷം: 1201 ധനമാസം 14
ആംഗലേയവർഷം. 2025 ഡിസംബർ മാസo 29 തിങ്കളാഴ്ച


സംവത്സരനാമം:
വിശ്വാവസു
കലിവർഷം : 5127 കലിദിനം: 1872573
അയനം: ‘ദക്ഷിണായനം
ഞാറ്റുവേല – പൂരാടം


നക്ഷത്രം രേവതി രാവിലെ 07 – 40AM ന് ശേഷം അശ്വതി) നക്ഷത്രം ധനുമാസത്തിലെ അശ്വതിപിറന്നാൾ ഇന്ന്


ശുക്ലപക്ഷം
ശക്ല പക്ഷ നവമി പകൽ 10-12 AMന് ശേഷം ശുക്ലപക്ഷ ദശമി
കരണം – വരാഹകരണം നിത്യയോഗം – പരിഘ നാമനിത്യയോഗം
രാഹു കാലം 08 – 17 AMമുതൽ 09-13 AM വരെ(ദൂര യാത്രകൾ തുടങ്ങുന്നതുരാഹു
കാലസമയത്തു ഒഴിവാക്കണം
ഗുളിക കാലം — 01-56 PM മുതൽ 03 -20 PM വരെ


അഭിജിത് 1 2- 06PM. മുതൽ
12-20PM. വരെയും,
12-34PM. മുതൽ 12- 56 PM. വരെയും


 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6