Skip to content

chithrodayamflashnews.com

November 29, 2026 8:37 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഷബാന ഫോണിലൂടെ ബന്ധം സ്ഥാപിച്ചു, രാത്രി വീട്ടിലേക്ക് വിളിച്ചു; ചതിയറിയാതെ വന്ന 65കാരൻ പെട്ടത് ഹണിട്രാപ്പിൽ

ഹോട്ടൽ നടത്തുന്ന മലപ്പുറത്തെ വ്യാപാരിയെ ഹണി ട്രാപ്പിൽപ്പെടുത്തി കൊലപ്പെടുത്തിയ സംഭവം ചർച്ചയാകുന്നതിനിടെ ജില്ലയെ ഞെട്ടിച്ച് മറ്റൊരു ഹണിട്രാപ്പ് കേസ്. ഇന്നലെ പെരിന്തൽമണ്ണയിൽ അറസ്റ്റിലായ മൂന്നംഘ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഷബാന എന്ന 37കാരിയെ മുൻനിർത്തിയാണ് സംഘം 65കാരനെ ചതിയിൽപ്പെടുത്തിയത്. കേസിൽ ആറ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ആലിപ്പറമ്പ് സ്വദേശിയായ മധ്യവയസ്കനെ ഫോണിലൂടെയാണ് ഷബാന വലയിലാക്കിയത്.

കൃത്യമായ പദ്ധതിയോടെയാണ് ഹണിട്രാപ്പ് സംഘം 65കാരനെ ചതിയിൽപ്പെടുത്തിയത്. 37കാരിയായ ഷബാന ഫോണിലൂടെയായിരുന്നു ഇയാളെ ബന്ധപ്പെട്ടത്. തുടർച്ചയായ ഫോൺ വിളികളിലൂടെ മധ്യവയസ്കനുമായി ബന്ധം സ്ഥാപിച്ച യുവതി. വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നിൽ വലിയൊരു സംഘം ഉണ്ടെന്നറിയാതെ ഷബാന ആവശ്യപ്പെട്ടത് പ്രകാരം 18ന് രാത്രി ഇയാൾ വീട്ടിലേക്ക് വരികയും ചെയ്തു.

ഷബാനയുമായി ഫോണിൽ സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിൽ 65കാരൻ രാത്രി വീടിനു പുറത്തെത്തിയപ്പോഴേക്കും അഞ്ചുപേരടങ്ങിയ സംഘം ഇവിടേക്ക് എത്തുകയായിരുന്നു. തുടർന്ന് മധ്യവയസ്കനെ തടഞ്ഞുവെച്ചു. വീഡിയോയും ചിത്രങ്ങളും പകർത്തിയ ഇവർ ഇതുകാണിച്ചാണ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. രണ്ട് ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.

വീടിന് പുറത്ത് വെച്ച് പിടികൂടി തന്നോട് പണം ആവശ്യപ്പെട്ടതോടെ താൻ ചതിക്കപ്പെട്ടെന്ന് മനസിലാക്കിയ ഇയാൾ പെരിന്തൽമണ്ണ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് മേലേകാപ്പുപറമ്പ്‌ സ്വദേശിനിയായ ഷബാനയെയും വട്ടപറമ്പ് സ്വാദേശി ഷബീറലി, താഴേക്കോട് ബിടത്തി സ്വദേശി ജംഷാദ് എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

65കാരനെ യുവതിയുടെ വീട്ടിന് മുന്നിൽ നിന്ന് പിടികൂടിയ സംഘം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയത്. മധ്യവയസ്കന്‍റെ പരാതിയിൽ പെരിന്തൽമണ്ണ സിഐ പ്രേംജിത്ത്, എസ്ഐ ഷിജോ സി തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6