Skip to content

chithrodayamflashnews.com

November 29, 2026 8:37 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കെ എസ് ആർ ടി സി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസ്സിൽ നിരവധി ക്രിമിനൽക്കേസിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ ലസിത് റോഷൻ റിമാന്റിൽ

വലപ്പാട് : പ്രതി 22-12-2025 തീയ്യതി രാവിലെ 09.45 മണിയോടെ തൃപ്രയാർ ജംഗ്ഷനിൽ വെച്ച് മുൻഭാഗത്തെ ടയർ പഞ്ചറായ കെ എസ് ആർ ടി സി ബസ്സിൻറെ ടയർ മാറ്റുന്നതിനായി ഗുരുവായൂർ ഡിപ്പോയിൽ നിന്നും മറ്റൊരു ബസ്സിൽ ടയറും മറ്റു സാധനങ്ങളും മെക്കാനിക്കുമായി വന്ന കെ എസ് ആർ ടി സി ബസ്സിൻെറ ഡ്രൈവറായ ആലപ്പാട് സ്വദേശി പടിപ്പുരക്കൽ വീട്ടിൽ ബൈജു 54 വയസ് ടയർ മാറ്റുന്നതിനായി മെക്കാനിക്കിനെ സഹായിച്ചു കൊണ്ടിരയ്ക്കുമ്പോൾ കെ എസ് ആർ ടി സി ബസ്സ് വഴിയിലിട്ടതിന്റെ വൈരാഗ്യത്താൽ ബൈജുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിനാണ് നിരവധി ക്രിമിനൽക്കേസിലെ പ്രതിയും കയ്പമംഗലം പോലീസ് സ്റ്റേഷൻ റൗഡിയുമായ കൈപ്പമംഗലം കൂരിക്കുഴി സ്വദേശി അരയങ്ങാട്ടിൽ വീട്ടിൽ ലസിത് റോഷൻ 36 വയസ് എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ലസിത് റോഷൻ വാടാനപ്പള്ളി, കൈപ്പമംഗലം, അന്തിക്കാട് ചേർപ്പ്, മാള പോലീസ് സ്റ്റേഷൻ പരിധികളിലായി 7 കിലോഗ്രാം ഹാഷിഷ് ഓായിൽ ലോറിയിൽ കടത്തിക്കൊണ്ട് വന്ന കേസിലും, രണ്ട് മോഷണക്കേസിലും, ഒരു അടിപിടിക്കേസിലും, ഹാഷിഷ് ഓായിൽ വിൽപ്പനക്കായി കൈവശം വെച്ച മറ്റൊരു കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും അടക്കം ആറ് ക്രമിനൽക്കേസിൽ പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ, എസ് ഐ എബിൻ, ജി എ എസ് ഐ സൈഫുദ്ദീൻ, സി പി ഒ വിവേക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6