Skip to content

chithrodayamflashnews.com

November 29, 2026 12:53 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

പൊന്നാനിയിൽ റിട്ടയർഡ് അധ്യാപികയുടെ വീട്ടിൽ നിന്ന് 17 പവൻ സ്വർണ്ണാഭരണങ്ങളും വില കൂടിയ മദ്യവും കവർന്നു; വീട്ടുജോലിക്കാരി പിടിയിൽ

പൊന്നാനി:പൊന്നാനിയിൽ റിട്ടയർഡ് അധ്യാപികയുടെ വീട്ടിൽ കവർച്ച. വീട്ടു ജോലിക്കാരി അറസ്റ്റിൽ പൊന്നാനി വിജയമതാ കോൺവെൻറ് സ്കൂളിന് സമീപം താമസിക്കുന്ന വായോധികരായ മിലിട്ടറി ഉദ്യോഗസ്ഥനും ഭാര്യ റിട്ടയർഡ് അധ്യാപികയും താമസിക്കുന്ന വീട്ടിൽ നിന്നും ഒരു വർഷത്തിനിടയിൽ പതിനേഴു പവൻ സ്വർണ്ണ ആഭരണങ്ങളും വിലയേറിയ മദ്യ കുപ്പികളും റാഡോ വാച്ചും കളവ് പോയ കേസിലാണ് വീട്ടു ജോലിക്കാരിയായി എത്തിയ പള്ളപ്രം കക്കൂങ്ങൽ അശ്വതി ( 38 )യെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ വീട് റെയ്ഡ് ചെയ്തതിൽ മോഷണം പോയ മദ്യക്കുപ്പി കണ്ടെടുത്തതിൽ കസ്റ്റഡിയിൽ എടുത്ത് ശാസ്ത്രീയമായ രീതിയിൽ തെളിവുകൾ വെച്ച് ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച സ്വർണം പലപ്പോഴായി പണയം വെക്കുകയും വിൽക്കുകയും ചെയ്തതായി പ്രതി അശ്വതി പോലീസിനോട് വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി മഞ്ചേരി വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ അഷ്‌റഫ്‌ എസ്. എസ്‌ഐമാരായ ബിബിൻ സിവി, ആന്റോ ഫ്രാൻസിസ് എ എസ്‌ഐ എലിസബത്ത് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ്, പ്രവീൺ,എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അന്വേഷിച് കണ്ടെത്തിയത്..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6