Skip to content

chithrodayamflashnews.com

November 29, 2026 12:56 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരുടെ പ്രതിഷേധം; മണിക്കൂറുകളായി കാത്തുനിന്നിട്ടും ദര്‍ശനം കിട്ടിയില്ല, സ്പെഷ്യല്‍ പാസുള്ളവരെ മാത്രം കടത്തിവിട്ടു

മണിക്കൂറുകളോളം ക്യൂ നിന്നിട്ടും ദർശനം കിട്ടാത്തതിനെത്തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തില്‍ ഭക്തരുടെ പ്രതിഷേധം.

പുതുവർഷ പുലരിയില്‍ ദർശന പുണ്യം തേടിയെത്തിയവർക്കാണ് ഈ അനുഭവമുണ്ടായത്. ബുധനാഴ്ച രാത്രി എട്ടുമണി മുതല്‍ ക്യൂവില്‍ കാത്തുനിന്ന ഭഗതരാണ് ദർശനം ലഭിക്കാത്തതിനെത്തുടർന്ന് ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധിച്ചത്. മണിക്കൂറുകളോളം കാത്തുനിന്ന ആളുകളെ ദർശനത്തിന് കടത്തിവിടാതെ സ്പെഷ്യല്‍ പാസുള്ള ആയിരക്കണക്കിന്‌ പേരെ കടത്തി വിട്ടതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. രാവിലെ ഏഴുമണിയോടെ കിഴക്കേ നടപ്പന്തലിലാണ്‌ ഭക്തജനങ്ങള്‍ പ്രതിഷേധവുമായി എത്തിയത്‌. നടപ്പന്തലിലെ ക്യൂ സംവിധാനത്തിനായി സ്ഥാപിച്ച ബാരിക്കേഡുകളും ചങ്ങലയും തകർത്ത ഭക്തർ നടപ്പന്തലില്‍ ഒരുമിച്ചെത്തി പ്രതിഷേധം നടത്തി. നാമജപം നടത്തിയായിരുന്നു ഇവരുടെ പ്രതിഷേധം. മണിക്കൂറുകളായി കാത്തുനില്‍ക്കുന്ന തങ്ങള്‍ക്ക് ദർശനം നല്‍കാൻ അവസരം നല്‍കിയതിന് ശേഷമേ സ്പെഷ്യല്‍ പാസ് പ്രവേശനം തുടങ്ങാൻ പാടുള്ളുവെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

ക്ഷേത്രത്തില്‍ ബുധനാഴ്ച രാത്രി മുതല്‍ തന്നെ വലിയ തിരക്കുണ്ടായിരുന്നു. പുതുവർഷ പുലരിയും വ്യാഴാഴ്ചയുമായിരുന്നതിനാല്‍ ധാരാളം പസ്ഥരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. പലരും വ്യാഴാഴ്ച രാവിലെ ദർശനത്തിനായാണ് ബുധനാഴ്ച രാത്രി തന്നെ വരിയില്‍ സ്ഥാനം പിടിച്ചിരുന്നു. ന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖ താരങ്ങളും പുതുവർഷ പുലരിയില്‍ ക്ഷേത്രദർശനത്തിനെത്തിയിരുന്നു. ഇതിന് പുറമെ വരിനില്‍ക്കാതെ ക്ഷേത്രദർശനം നടത്തുന്നതിനുള്ള നെയ് വിളക്ക് വഴിപാട് നടത്തിയ ഭക്തരുടെ വലിയ തിരക്കുമുള്ളതിനാല്‍ വരിയില്‍ കാത്ത് നില്‍ക്കുന്ന ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിട്ടിരുന്നില്ല.

ഇന്ന് രാവിലെ ശീവേലി ചടങ്ങ് കഴിഞ്ഞതോടെ ദർശനത്തിനായി കാത്തു നിന്ന മുതിർന്ന പൗരൻമാരെ ക്ഷേത്രത്തിലേയ്ക്ക് കടത്തി വിടാൻ ആരംഭിച്ചു. ഇതേത്തുടർന്നാണ് തലേദിവസം രാത്രി മുതല്‍ ക്യൂ നില്‍ക്കുകയായിരുന്ന ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6