Skip to content

chithrodayamflashnews.com

November 29, 2026 12:32 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കഴുത്തിൽ മുറുകിയത് പ്രണയിച്ചവൻ്റെ കൈകൾ. 300 അടി താഴ്ച്ചയില്‍ ബാഗിനുള്ളിൽ അവസാനിച്ച സുമതിയുടെ സ്വപ്നങ്ങൾ…

സേലം: സോഷ്യൽ മീഡിയയിലെ പ്രണയബന്ധങ്ങൾ ചതിക്കുഴികളാകുന്ന വാർത്തകൾക്കിടയിൽ സേലത്ത് നിന്നും വരുന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാർത്തയാണ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിൻ്റെ ഉപദ്രവത്തിന് ഇരയായി 25കാരിയായ സുമതി എന്ന യുവതിക്ക് ജീവൻ നഷ്ടമായിരിക്കുന്നു. വാക്കേറ്റത്ത് ഒടുവിൽ യുവതിയുടെ ജീവനെടുത്ത ശേഷം ബാഗിലാക്കി 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് വലിച്ചെറിഞ്ഞ പ്രതി വെങ്കടേഷ് ഒടുവിൽ പോലീസ് പിടിയിലായി.

മാത്രമല്ല, അവരുടെ ശരീരത്തോടും, ബന്ധുക്കളോടും പ്രതി കാട്ടിയ ഉപദ്രവം ആരെയും ഞെട്ടിക്കുന്നതാണ്. സുമതിയുടെ കഴുത്തിലെ താലിമാല പൊട്ടിച്ചെടുത്ത് അവരുടെ ഭർത്താവിന് കൊറിയറായി അയച്ചുകൊടുത്തത് പ്രതിയുടെ വികൃതമായ മാനസികാവസ്ഥയുടെ തെളിവായി. ഭാര്യ എവിടെയെന്നറിയാതെ അലഞ്ഞ ഭർത്താവ് ഷൺമുഖത്തിന് മുന്നിലേക്ക് ആ താലിമാല എത്തിയത് വലിയൊരു ദുരന്തത്തിൻ്റെ സൂചന ആയിരുന്നു.

സുമതിയുടെ വേർപാട് ഏറ്റവുമധികം ബാധിക്കുന്നത് അവരുടെ 2 കുഞ്ഞുങ്ങളെയാണ്. സ്വന്തം മാതാവിനെ നഷ്ടപ്പെട്ട ആ കുട്ടികളുടെ ജീവിതം ഇനി കണ്ണീർക്കയത്തിലായിരിക്കും. ഒരു നിമിഷത്തെ ദേഷ്യവും സംശയവും എത്രയോ ജീവിതങ്ങളെയാണ് ഇരുട്ടിലാക്കിയത്.

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇവര്‍ ഡിസംബർ 23ന് യേർക്കാട് വെച്ച് നേരില്‍ കാണാൻ തീരുമാനിച്ചു. സുമതിയും, വെങ്കടേഷും തമ്മിൽ ഫോൺ കോളിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഇതിലേക്ക് കലാശിച്ചത്. സ്വന്തം ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് വെങ്കടേഷ് സുമതിയുടെ ജീവനെടുത്തത്. ലകുപ്പനൂർ ഗട്ട് റോഡിലെ കൊക്കയിൽ നിന്നും ഫയർഫോഴ്‌സിൻ്റെ സഹായത്തോടെയാണ് പുറത്തെടുത്തത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6