സേലം: സോഷ്യൽ മീഡിയയിലെ പ്രണയബന്ധങ്ങൾ ചതിക്കുഴികളാകുന്ന വാർത്തകൾക്കിടയിൽ സേലത്ത് നിന്നും വരുന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാർത്തയാണ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിൻ്റെ ഉപദ്രവത്തിന് ഇരയായി 25കാരിയായ സുമതി എന്ന യുവതിക്ക് ജീവൻ നഷ്ടമായിരിക്കുന്നു. വാക്കേറ്റത്ത് ഒടുവിൽ യുവതിയുടെ ജീവനെടുത്ത ശേഷം ബാഗിലാക്കി 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് വലിച്ചെറിഞ്ഞ പ്രതി വെങ്കടേഷ് ഒടുവിൽ പോലീസ് പിടിയിലായി.
മാത്രമല്ല, അവരുടെ ശരീരത്തോടും, ബന്ധുക്കളോടും പ്രതി കാട്ടിയ ഉപദ്രവം ആരെയും ഞെട്ടിക്കുന്നതാണ്. സുമതിയുടെ കഴുത്തിലെ താലിമാല പൊട്ടിച്ചെടുത്ത് അവരുടെ ഭർത്താവിന് കൊറിയറായി അയച്ചുകൊടുത്തത് പ്രതിയുടെ വികൃതമായ മാനസികാവസ്ഥയുടെ തെളിവായി. ഭാര്യ എവിടെയെന്നറിയാതെ അലഞ്ഞ ഭർത്താവ് ഷൺമുഖത്തിന് മുന്നിലേക്ക് ആ താലിമാല എത്തിയത് വലിയൊരു ദുരന്തത്തിൻ്റെ സൂചന ആയിരുന്നു.
സുമതിയുടെ വേർപാട് ഏറ്റവുമധികം ബാധിക്കുന്നത് അവരുടെ 2 കുഞ്ഞുങ്ങളെയാണ്. സ്വന്തം മാതാവിനെ നഷ്ടപ്പെട്ട ആ കുട്ടികളുടെ ജീവിതം ഇനി കണ്ണീർക്കയത്തിലായിരിക്കും. ഒരു നിമിഷത്തെ ദേഷ്യവും സംശയവും എത്രയോ ജീവിതങ്ങളെയാണ് ഇരുട്ടിലാക്കിയത്.
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇവര്‍ ഡിസംബർ 23ന് യേർക്കാട് വെച്ച് നേരില്‍ കാണാൻ തീരുമാനിച്ചു. സുമതിയും, വെങ്കടേഷും തമ്മിൽ ഫോൺ കോളിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഇതിലേക്ക് കലാശിച്ചത്. സ്വന്തം ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് വെങ്കടേഷ് സുമതിയുടെ ജീവനെടുത്തത്. ലകുപ്പനൂർ ഗട്ട് റോഡിലെ കൊക്കയിൽ നിന്നും ഫയർഫോഴ്സിൻ്റെ സഹായത്തോടെയാണ് പുറത്തെടുത്തത്.
No Comment.