അബുദാബി: മണലാരണ്യത്തിൽ കുടുംബത്തിന്റെ തണലാകാൻ പോയ ഒരു യുവത്വത്തിന്റെ സ്വപ്നങ്ങൾ പാതിവഴിയിൽ പൊലിഞ്ഞു. കാസർകോട് ഉപ്പള ഹിദായത്ത് നഗർ സ്വദേശി മുഹമ്മദ് റഫീഖ് അബുദാബിയിൽ അന്തരിച്ചു 28 വയസ്സായിരുന്നു. ഖലീഫ സിറ്റിയിലെ എയർപോർട്ട് റോഡരികിലുള്ള സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന റഫീഖിനെ താമസസ്ഥലത്ത് അവശനായി കണ്ടെത്തുക ആയിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല.
നാട്ടിൽ പോയി ഉപ്പയെയും, ഉമ്മയെയും പ്രിയപ്പെട്ടവരെയും കണ്ട് ആവോളം സ്നേഹം പങ്കിട്ട് വെറും 4 മാസം മുൻപാണ് റഫീഖ് അബുദാബിയിലേക്ക് മടങ്ങിയത്. ആ മടക്കം ഒരു നിത്യയാത്രയാകുമെന്ന് ആരും കരുതിയിരുന്നില്ല. തന്റെ 6 വർഷമായി പ്രവാസ മണ്ണിൽ കഷ്ടപ്പെട്ടിരുന്ന റഫീഖ്, മാതാപിതാക്കളുടെ ഏക മകനായിരുന്നു. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷറഫിന്റെ ഇളയുപ്പയുടെ മകൻ കൂടിയാണ് ഇദ്ദേഹം.
തഫ്സീറ, തസ്കീന, അഫ്സാന എന്നീ 3 സഹോദരിമാരുടെ ഏക സഹോദരനായിരുന്നു റഫീഖ്. മകന്റെ വേർപാട് താങ്ങാനാവാതെ തളർന്നിരിക്കുന്ന ആ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ നാട്ടുകാർക്കും പ്രിയപ്പെട്ടവർക്കും വാക്കുകളില്ല. പ്രിയപ്പെട്ടവരുടെ അടുത്തേക്ക്, സ്വന്തം മണ്ണിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് കെ.എം.സി.സി പ്രവർത്തകർ.
No Comment.