2023 | മാർച്ച് 19|ഞായർ |

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ സുഗതകുമാരി പുരസ്ക്കാരം സുനു വിജയന് ലഭിച്ചു. മാർച്ച് 26 ന് തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടക്കുന്ന വാർഷിക ആഘോഷ ചടങ്ങിൽ പുരസ്‌ക്കാരം സമ്മാനിക്കും.
ബിരുദ പഠനത്തിനു ശേഷം ഊട്ടി നാരായണ ഗുരുകുലത്തിൽ ഗുരു നിത്യ ചൈതന്യ യതിയുടെഒപ്പം താമസിച്ച് വേദാന്ത ഉപനിഷത് പഠനം നടത്തുന്ന കാലത്ത് ആനുകാലികങ്ങളിൽ എഴുതിതുടങ്ങി.
ഇതിനോടകം ആയിരത്തിൽ പരം കവിതകളും, നൂറിൽ അധികം ചെറുകഥകളും എഴുതിയിട്ടുണ്ട്. ഇരുപതു വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ പത്തു വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത ശ്രീ സുനു വിജയൻ ഒരു പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ്.കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ നട്ടു പിടിപ്പിക്കുകയും, സിംഗിൾ യൂസ് പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിനെതിരെ പൊരുതുകയും ചെയ്യുന്നു.
പ്ലാസ്റ്റിക് കണ്ട്രോൾ മിഷൻ ഡയറക്ടർ ആയ സുനു വിജയന്റെ മരുഭൂമിയിലെ മറക്കാത്ത ഓർമ്മകൾ എന്ന പുസ്തകത്തിന് തമിഴ്നാട് എം ജി ആർ യൂണിവേഴ്സിറ്റിയുടെ സഞ്ചാര സാഹിത്യ പുരസ്‌ക്കാരവും, ദമാം മുതൽ അറാർ വരെ എന്ന പുസ്തകത്തിന് എഴുത്തച്ഛൻ പുരസ്‌ക്കാരവും ലഭിക്കുകയുണ്ടായി. ഇംഗ്ളീഷ് ഭാഷയിൽ എഴുതിയ കവിതകൾക്ക് നോർത്ത് അമേരിക്കൻ പത്രമായ ദി ലേബർ സ്പോക്സ് മാൻ ഏർപ്പെടുത്തിയ എമിലി ടിക്കൺസൺ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
ഹലോ സേവ് എർത്ത് നൽകുന്ന പരിസ്ഥിതി പ്രവർത്തനത്തിനുള്ള ദേശീയ പുരസ്‌ക്കാര ജേതാവായ ഇദ്ദേഹത്തിന്, പോണ്ടിച്ചേരി, ഗോവൻ സർക്കാരുകളുടെ പരിസ്ഥിതി അവാർഡുകളും ലഭിച്ചിട്ടുണ്ട്.
പ്ലാന്റ് എ ട്രീ എന്ന സംഘടന സ്ഥാപിച്ച് പാതയോരങ്ങളിൽ ലോക വ്യാപകമായി അയ്യായിരത്തിൽ അധികം മരങ്ങൾ നടുകയും, നിശബ്ദമായി പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന ശ്രീ സുനു വിജയന്റെ, സാഹിത്യ, പാരിസ്ഥിതീക മികവുകൾ പരിഗണിച്ചാണ് സുഗതകുമാരി സ്മാരക പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തത്.

No Comment.