Skip to content

chithrodayamflashnews.com

November 29, 2026 8:29 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പുലർച്ചെ 2 മണിയോടെ ഭീകര ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. ഇടിയുടെ ആഘാതത്തിൽ കാർ പിക്കപ്പ് വാനിന്റെ അടിയിലേക്ക് പൂർണ്ണമായും ഇടിച്ച് കയറിയ നിലയിലായിരുന്നു…

കുന്ദമംഗലം: കോഴിക്കോട്, വയനാട് ദേശീയപാതയിലെ പതിമംഗലത്ത് തിങ്കളാഴ്ച പുലർച്ചെയുണ്ടായ അതിഭീകരമായ വാഹനാപകടത്തിൽ 3 യുവാക്കൾ മരിച്ചു. പപ്പായ കയറ്റി വയനാട് ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാനും കാറും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ​വാവാട് സ്വദേശി നിഹാൽ (27), പുതുപ്പാടി സ്വദേശി സുബ്കി (27), പിക്കപ്പ് ഡ്രൈവർ വയനാട് പൊഴുതന സ്വദേശി ഷമീർ (35) എന്നിവരാണ് വിധിക്ക് കീഴടങ്ങിയത്.. പിക്കപ്പില്‍ ഉണ്ടായിരുന്ന ഷഫീഖ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്..

പുലർച്ചെ 2 മണിയോടെ ഭീകര ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. കൂട്ടിയിടിയുടെ ആഘാതത്തിൽ കാർ പിക്കപ്പ് വാനിന്റെ അടിയിലേക്ക് പൂർണ്ണമായും ഇടിച്ച് കയറിയ നിലയിലായിരുന്നു. നാട്ടുകാർ വടമുപയോഗിച്ച് വാഹനങ്ങൾ വേർപെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ വെള്ളിമാടുകുന്നിൽ നിന്ന് അഗ്നിരക്ഷാസേന എത്തി ഹൈഡ്രോളിക് കട്ടറുകൾ ഉപയോഗിച്ച് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും 3 പേരും മരണപ്പെട്ടിരുന്നു.

മരിച്ച നിഹാലും സുബ്കിയും തങ്ങളുടെ കുടുംബങ്ങളുടെ വലിയ പ്രതീക്ഷകളായിരുന്നു. നിഹാൽ സക്കീർ, സുൽഫത്ത് ദമ്പതിമാരുടെ മകനും, സുബ്കി അസീസ് മുസ്ല്യാരുടെ ഏക മകനുമാണ്. പിക്കപ്പ് ഡ്രൈവർ ഷമീറിന്റെ മരണം അദ്ദേഹത്തിന്റെ ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും അനാഥരാക്കി…

അപകടങ്ങൾ തുടർക്കഥയാകുന്ന പതിമംഗലം മേഖലയിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. മേലേ പതിമംഗലം കയറ്റം ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതാണ് ഇവിടെ അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇവിടെ ഒരു വിദ്യാർത്ഥിനിയുടെ ജീവൻ പൊലിഞ്ഞതിന്റെ ഞെട്ടൽ മാറും മുൻപേയാണ് വീണ്ടും ഒരു നാടിനെ കണ്ണീരിലാഴ്ത്തി ഈ ദുരന്തം സംഭവിച്ചത്..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6