Skip to content

chithrodayamflashnews.com

November 29, 2026 12:32 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കലോത്സവം ഒന്നാംദിനം: വാശിയേറിയ പോരാട്ടം; കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ഇഞ്ചോടിഞ്ച്

കലോത്സവത്തില്‍ ആദ്യ ദിനം വാശിയേറിയ പോരാട്ടം. പോയിന്റുനില നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് മാറിമറിയുന്നത്. നിലവില്‍ കോഴിക്കോടും (155 പോയിന്റ്) കണ്ണൂരും (155) മുന്നില്‍. ഇരു ജില്ലകളും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. നിലവിലെ
ജേതാക്കളായ തൃശൂര്‍ (146) നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് കൊല്ലവും (145) പാലക്കാടും (145) ആണ്. ആലപ്പുഴ (143), കാസര്‍ഗോഡ് (142), എറണാകുളം (141), കോട്ടയം (140), മലപ്പുറം (137), വയനാട് (132), പത്തനംതിട്ട (124), ഇടുക്കി (124) എന്നിവയാണ് തുടര്‍ന്ന് പോയിന്റ് ക്രമത്തില്‍ വരുന്നത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാം വേദിയായ ‘പവിഴമല്ലി’യില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം മിമിക്രി മത്സരത്തില്‍ നിറഞ്ഞുനിന്നത് ജെന്‍-സി റഫറന്‍സുകള്‍. ഇന്‍സ്റ്റാഗ്രാം റീലുകളിലും മീമുകളിലും പോപ്പുലറായ ജെന്‍-സി ട്രെന്‍ഡുകളും തൃശ്ശൂര്‍ പൂരത്തിന്റെ ആവേശവുമാണ് ഇത്തവണ മിമിക്ര മത്സരങ്ങളില്‍ മുഖ്യമായി അലയടിച്ചത്.

പഴയകാല മിമിക്രി ശൈലികളില്‍ നിന്ന് മാറി, പുതിയ കാലത്തെ സിനിമാ-സോഷ്യല്‍ മീഡിയ കഥാപാത്രങ്ങളെയാണ് മത്സരാര്‍ത്ഥികള്‍ അധികവും തെരഞ്ഞെടുത്തത്. ഇന്‍സ്റ്റാഗ്രാം ട്രെന്‍ഡുകളില്‍ ഇടംപിടിച്ച ‘എന്താ ജോമുവും’ ‘ബാബു സാമി’യും, സിനിമ മീമുകളായ ലാല്‍, റിയാസ് ഖാന്‍ എന്നിവര്‍ക്കൊപ്പം ‘ആവേശം’ സിനിമയിലെ അമ്പാന്‍ തുടങ്ങിയ കഥാപാത്രങ്ങളും കാണികളെ ആവേശം കൊള്ളിച്ചു.

ഡിജെ മ്യൂസിക്കിനൊപ്പം ‘ഭീഷ്മപര്‍വ്വം’, ‘അനിമല്‍’ തുടങ്ങിയ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതവും വേദിയില്‍ കൃത്യതയോടെ അനുകരിക്കപ്പെട്ടു. പുത്തന്‍ ട്രെന്‍ഡുകള്‍ക്കിടയിലും കോഴി, ട്രെയിന്‍, പൂച്ച, അമ്മയും കുഞ്ഞും തുടങ്ങിയ സ്ഥിരം മിമിക്രി ഇനങ്ങളും അവതരിപ്പിക്കാന്‍ മത്സരാര്‍ത്ഥികള്‍ മറന്നില്ല.
മത്സരിച്ച പകുതിയിലേറെ വിദ്യാര്‍ഥികളും ‘എ’ ഗ്രേഡ് നേടിയാണ് മടങ്ങിയത് എന്നത് മത്സരത്തിന്റെ നിലവാരം വ്യക്തമാക്കുന്നു. എല്‍കെജി കാലം മുതല്‍ മിമിക്രിയില്‍ കഴിവ് തെളിയിച്ചവരും ആദ്യ അവസരത്തില്‍ തന്നെ സംസ്ഥാന തലത്തിലെത്തിയവരുമാണ് വേദിയില്‍ മാറ്റുരച്ചത്.

തൃശ്ശൂര്‍ പൂരത്തിന്റെ മേളക്കൊഴുപ്പിനൊപ്പം ആധുനിക കാലത്തെ ശബ്ദവിസ്മയങ്ങളും ചേര്‍ന്നപ്പോള്‍, ഇത്തവണത്തെ മിമിക്രി വേദി കാണികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും ഒരുപോലെ പുത്തന്‍ അനുഭവമായി മാറി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6