ഭാര്യയുമായി വേർപെട്ടു കഴിയുന്ന ഇയാൾ കുഞ്ഞിൻറെ അവകാശവുമായി ബന്ധപ്പെട്ടാണ് രാത്രിയോടെ തോട്ടക്കരയിലെ വീട്ടിലെത്തിയത്. ഭാര്യയെയും കുഞ്ഞിനെയും ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ തടയാൻ എത്തിയപ്പോഴാണ് വൃദ്ധ ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തുന്നത്. കുഞ്ഞിൻറെ വയറിലും ഗുരുതരമായി പരിക്കേറ്റു.
തുടർന്ന് കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാൾ നാട്ടുകാരെ കണ്ടതോടെ സ്ഥലത്ത് നിന്നും ഓടി മാറി. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ സമീപത്തെ പള്ളി ഖബർസ്ഥാനിൽ നിന്ന് പിടികൂടുകയായിരുന്നു.
ഒറ്റപ്പാലം തോട്ടക്കരയിൽ വൃദ്ധ ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തുകയും സ്വന്തം കുഞ്ഞിനെ വെട്ടിപ്പരി ക്കേൽപ്പിക്കുകയും ചെയ്ത പ്രതി മുഹമ്മദ് റാഫി.
No Comment.