Skip to content

chithrodayamflashnews.com

November 28, 2026 7:47 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കേരളത്തെ നടുക്കിയ കൗമാരക്കാരുടെ കൂട്ടമരണം. 4 വിദ്യാർത്ഥികൾ ജീവിതം അവസാനിപ്പിച്ചു, വിറങ്ങലിച്ച് നാട്…

കേരളം: നാളെയുടെ വാഗ്ദാനങ്ങളാകേണ്ട 4 കുരുന്നുകൾ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ജീവിതം അവസാനിപ്പിച്ചു എന്ന വാർത്തയുടെ നടുക്കത്തിലാണ് കേരളം. തിരുവനന്തപുരത്തും, പത്തനംതിട്ടയിലും പാലക്കാട്ടുമായി നടന്ന ഈ വേർപാടുകൾ നോവാകുകയാണ്. വീടിന്റെ ഉമ്മറത്തും ഹോസ്റ്റൽ മുറികളിലും തങ്ങളുടെ പ്രിയപ്പെട്ടവർക്കായി കാത്തിരുന്ന മാതാപിതാക്കൾക്ക് മുന്നിലേക്ക് മരണവാർത്ത എത്തിയപ്പോൾ തകർന്നുപോയത് 4 കുടുംബങ്ങളുടെ സ്വപ്നങ്ങളാണ്.

ആറ്റിങ്ങലിൽ ഇളമ്പ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി സിദ്ധാർത്ഥ് (17) തന്റെ കിടപ്പുമുറിയിൽ ജീവിതം അവസാനിപ്പിച്ചു. ആ കസേരയും പുസ്തകങ്ങളും ബാക്കിയാക്കി സിദ്ധാർത്ഥ് മടങ്ങുമ്പോൾ ഒരു നാട് മുഴുവൻ തേങ്ങുകയാണ്..

ബാലരാമപുരത്ത് സ്കൂളിൽ നിന്ന് പാറിപ്പറന്ന് വീട്ടിലെത്തിയ അജയ് (15) എന്ന പത്താം ക്ലാസ്സുകാരൻ നിമിഷങ്ങൾക്കുള്ളിലാണ് മരണത്തിന് കീഴടങ്ങിയത്. ജേക്കബ്, അജിത ദമ്പതികളുടെ മകന്റെ അപ്രതീക്ഷിത വേർപാട് ഇന്നും ആ വീട്ടുകാർക്ക് വിശ്വസിക്കാനായിട്ടില്ല.

പത്തനംതിട്ട തെള്ളിയൂരിൽ പ്ലസ്ടു വിദ്യാർത്ഥി ആരോമലിന്റെ മരണം ഏറെ വേദനാജനകമാണ്. സ്കൂൾ വാർഷികാഘോഷത്തിന്റെ സന്തോഷങ്ങൾക്കിടയിൽ അധ്യാപകരുടെ ശാസനയേറ്റതിലുള്ള മനോവിഷമമാണോ ആരോമലിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് നാടൊന്നാകെ സംശയിക്കുന്നു..

പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം ഹോസ്റ്റലിലെ നിശബ്ദതയിൽ രുദ്ര രാജേഷ് (16) എന്ന പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ജീവൻ പൊലിഞ്ഞു. കളിച്ചുചിരിച്ചു നടക്കേണ്ട പ്രായത്തിൽ ഹോസ്റ്റൽ മുറിയിലെ നാല് ചുവരുകൾക്കുള്ളിൽ ആ പെൺകുട്ടി എരിഞ്ഞടങ്ങി.

തങ്ങളുടെ മക്കൾ എന്തിനാണ് ഇത്ര പെട്ടെന്ന് യാത്ര പറഞ്ഞു പോയതെന്നറിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ഈ മാതാപിതാക്കൾ. കൗമാരപ്രായത്തിലെ ചെറിയ പിണക്കങ്ങളും പരിഭവങ്ങളും വലിയ തീരുമാനങ്ങളിലേക്ക് എത്തുമ്പോൾ നഷ്ടപ്പെടുന്നത് ഒരു നാടിന്റെ തന്നെ പ്രതീക്ഷകളാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6