Skip to content

chithrodayamflashnews.com

November 29, 2026 12:02 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഇനി ദിവസങ്ങൾ മാത്രം, മകനെ ഡോക്ടറായി കാണാൻ കൊതിച്ച മാതാപിതാക്കൾക്ക് മുന്നിൽ മരണവാർത്ത. പത്തനംതിട്ട സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ലണ്ടനില്‍ മരിച്ച നിലയിൽ…

ലണ്ടൻ: വെള്ളക്കുപ്പായമണിഞ്ഞ് ഡോക്ടറായി സേവനമിറങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. പ്രിയപ്പെട്ട മകൻ ഡോക്ടറാകുന്നത് കാണാൻ കാത്തിരുന്ന മാതാപിതാക്കൾക്കും സഹോദരിക്കും മുന്നിലേക്ക് എത്തിയത് സ്റ്റെഫാന്റെ മരണ വാർത്തയായിരുന്നു. ലണ്ടനിലെ ലൂട്ടനിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ സ്റ്റെഫാൻ വർഗീസ് (23) വിടവാങ്ങുമ്പോൾ പ്രവാസി മലയാളി സമൂഹത്തിന് അത് ഉൾക്കൊള്ളാനാവാത്ത വേദനയായി മാറുന്നു..

ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിയായ സ്റ്റെഫാൻ തന്റെ പ്ലേസ്‌മെന്റിന്റെ ഭാഗമായി പീറ്റർബറോയിൽ താമസിച്ചു വരിക ആയിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തി രാത്രിയിൽ മാതാപിതാക്കളുമായി സംസാരിച്ചതാണ്. എന്നാൽ പിറ്റേന്ന് പ്രഭാതം സ്റ്റെഫാനെ ഉണർത്തിയില്ല. ലാപ്ടോപ്പിന് മുന്നിലെ കസേരയിൽ ഇരിക്കുന്ന നിലയിൽ തന്നെ ആ ജീവൻ പൊലിഞ്ഞു. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

തിരുവല്ല പുതുശ്ശേരി സ്വദേശികളായ ഡോ. വിനോദ് വർഗീസിന്റെയും ഗ്രേസ് വർഗീസിന്റെയും സ്വപ്നമായിരുന്നു മകൻ. ആത്മീയ കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയില്‍ ഉണ്ടായിരുന്ന സ്റ്റെഫാൻ പ്രിയപ്പെട്ടവർക്കെല്ലാം ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. ലണ്ടനിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് അംഗമായ ഈ കുടുംബത്തെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ വിഷമിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6