Skip to content

chithrodayamflashnews.com

November 29, 2026 8:55 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കണ്ണൂരിൽ ഓൺലൈൻ ചാറ്റിംഗ് ഉപയോഗിച്ച് ഹണി ട്രാപ്പ് ഒരുക്കി ഒരു മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കാസർഗോഡ് സ്വദേശികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഒന്നാം പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നും രണ്ടാം പ്രതി കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശി ഇബ്രാഹിം ഷജ്‌മൽ അർഷാദാണെന്നും
കാസർഗോഡ് ചെർക്കള സ്വദേശികളായ കെ കെ അബ്ദുൽ കലാം മൈമൂന എന്നിവരും
പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നുണ്ടെന്നും പോലീസ് അറിയിച്ചു ചക്കരക്കൽ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്

പ്രതി മൈമുനയുമായി ചാറ്റിംഗിലൂടെ പരിചയപ്പെട്ട പരാതിക്കാരനെ കാഞ്ഞങ്ങാട്ടുള്ള ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച്
10 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പരാതി

പണം നൽകാനാകില്ലെന്ന് അറിയിച്ചതോടെ സ്വർണം ആവശ്യപ്പെട്ട പ്രതികൾ പരാതിക്കാരനെ തുടർച്ചയായി ഭീഷണിപ്പെടുത്തി ചെമ്പിലോട് പ്രദേശത്തെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി പണം കൈവശപ്പെടുത്താൻ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6