Skip to content

chithrodayamflashnews.com

November 29, 2026 12:20 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഒൻപതാം ക്ലാസുകാരി പെട്ടന്ന് കരാട്ടെ പരിശീലനം നിര്‍ത്തി, കാരണം വെളിപ്പെടുത്തിയത് കൗണ്‍സിലറോട്; കരാട്ടെ മാസ്റ്റര്‍ പീഡനക്കേസില്‍ പിടിയില്‍

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക ഉപദ്രവം നടത്തിയ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

താമരശ്ശേരി പുതുപ്പാടി പെരുമ്പിള്ളി സ്വദേശി അയ്യപ്പന്‍കണ്ടി മുജീബ് റഹ്മാന്‍(27) ആണ് പിടിയിലായത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സംഭവമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. മുജീബ് റഹ്മാന് കീഴില്‍ പെണ്‍കുട്ടി കുറച്ച്‌ നാളുകളായി കരാട്ടെ പരിശീലനം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പരിശീലന കേന്ദ്രത്തില്‍ വച്ചും, കാറില്‍ വച്ചും ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായാണ് ലഭിക്കുന്ന വിവരം. ഒടുവില്‍ കരാട്ടെ മാസ്റ്ററുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് കുട്ടി ക്ലാസില്‍ പോകുന്നത് നിര്‍ത്തിയിരുന്നു. യാദൃശ്ചികമായി സ്‌കൂളില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച കൗണ്‍സിലിംഗില്ലാണ് പെണ്‍കുട്ടി ഈ കാര്യം കൗണ്‍സിലറോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയാ അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മാലോറത്തും താമരശ്ശേരിയിലും ഇയാള്‍ കരാട്ടെ പരിശീലനം നല്‍കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6