Skip to content

chithrodayamflashnews.com

November 29, 2026 5:44 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

നവ ഭാവന ട്രസ്റ്റിൻ്റെ ഈ വർഷത്തെ മികച്ച ഗാനരചയിതാവിനുള്ള വയലാർ സ്മാരക അവാർഡ് സുധാംശു വിന് .

2023 | മാർച്ച്‌ 21|ചൊവ്വ |

നവ ഭാവന ട്രസ്റ്റിൻ്റെ ഈ വർഷത്തെ മികച്ച ഗാനരചയിതാവിനുള്ള വയലാർ സ്മാരക അവാർഡ് സുധാംശു വിന് .മാർച്ച് 26ന് തിരുവനന്തപുരം YMCA ഹാളിൽ വെച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും
സ്കൂൾ ,കോളേജ് തലങ്ങളിൽ കവിതാ രചനക്ക് നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള സുധാംശു കാസറ്റുകൾക്കും ആൽബങ്ങൾക്കും പാട്ടുകളെഴുതിയാണ് ഗാന രചയിതാവാകുന്നത് .എം.ജയചന്ദ്രൻ്റെ സംഗീതത്തിൽ മാണി സി കാപ്പൻ്റെ നഗരവധു എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തി .തുടർന്ന് സഹോദരൻ സഹദേവൻ ,മണിയറക്കള്ളൻ ,അവൻ ചാണ്ടിയുടെ മകൻ ,മായക്കാഴ്ച ,നിഴൽ ,നന്തുണി ,കാവ്യം ,PWD റെസ്റ്റ് ഹൗസ് ,സമക്ഷം തുടങ്ങി മുപ്പതിലധികം ചിത്രങ്ങൾക്ക് പാട്ടെഴുതി . നിഴൽ എന്ന ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതി .
രാജൻ .P ദേവിൻ്റെ ചേർത്തല ജൂബിലി ,ഓച്ചിറ സരിഗ ,കൊല്ലം തനിമ തുടങ്ങി കേരളത്തിലെ പ്രധാന നാടക സമിതികൾക്കൊക്കെ ഗാനരചന നിർവ്വഹിച്ചിട്ടുണ്ട് .200-ൽ അധികം ആൽബങ്ങളിലൂടെ ആയിരത്തിലധികം ഹിന്ദു-മുസ്ലിം – കൃസ്ത്യൻ ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട് .മൊഞ്ചുള്ള പെണ്ണല്ലേ തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങളും ഇക്കൂട്ടത്തിലുണ്ട് .
ചക്രവാകം ,വളപ്പൊട്ടുകൾ ,അജ്ഞാതം ,ആയുർരേഖ ,കെ.കെ.രാജീവ് സംവിധാനം ചെയ്ത പ്രണയ വർണ്ണങ്ങൾ ,തുടങ്ങി പത്തിലധികം സൂപ്പർ ഹിറ്റ് സീരിയലുകൾക്കു വേണ്ടി തിരക്കഥയും സംഭാഷണവും എഴുതിയിട്ടുണ്ട് .കണ്ണൻ്റെ രാധ ,മൊഹബത്ത് ,മഹാവീരഹനുമാൻ തുടങ്ങി ഇരുപത്തിയഞ്ചോളം സീരിയലുകൾക്ക് പാട്ടെഴുതിയിട്ടുണ്ട്
മലയാളത്തിലേക്ക് ഏറ്റവുമധികം ചിത്രങ്ങൾ മൊഴിമാറ്റം നടത്തിയ റെക്കാർഡും സുധാംശുവിനാണ് .തമിഴ് ,തെലുങ്ക് ,കന്നഡ ,ഹിന്ദി ,ബംഗാളി ,മറാത്തി ,അറബി ,ചൈനീസ് ,ഇംഗ്ലിഷ് ഭാഷകളിൽ നിന്ന് 250 ൽ അധികം ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട് .ഏഴു ഭാഷകളിൽ പാട്ടുകൾ എഴുതിയിട്ടുണ്ട് .KGF, ധീര ,വിക്രം ,ടെർമിനേറ്റർ, കബ്സ ,96 ,കാപ്പാൻ ,മൈത്രി തുടങ്ങി അനവധി സൂപ്പർ ഹിറ്റുകൾ സുധാംശുവിൻ്റേതായിട്ടുണ്ട് .KGF- ചാപ്റ്റർ വണ്ണിലെ തീപ്പൊരി ഡയലോഗുകൾ ഇന്നും യുവതയുടെ ഹരമാണ്.KGF – ചാപ്റ്റർ രണ്ടിലെ മെഹബൂബഎന്ന ഗാനം മലയാളത്തിലെ ഏക്കാലത്തെയും സൂപ്പർഹിറ്റുകളിൽ ഒന്നാണ് .മലയാളത്തിൽ ഏറ്റവുമധികം അവാർഡുകൾ നേടിയ ഗാനവും ഇതുതന്നെയാണ്. ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ആളുകൾ യൂ ടൂബിൽ കണ്ട ഗാനവും ഇതുതന്നെ
നിരവധി പുരസ്കാരങ്ങളും സുധാംശുവിനെ തേടി എത്തിയിട്ടുണ്ട് .ഗ്ലോബൽ അവാർഡ് ,കലാഭവൻ മണി സ്മാരക അവാർഡ് ,ചട്ടമ്പിസ്വാമി സ്മാരക അവാർഡ് ,വിതുരോദയം സാഹിത്യ അവാർഡ് ,കലാകേരളം ഫിലിം അവാർഡ് തുടങ്ങി ധാരാളം അവാർഡുകൾക്ക് ഇദ്ദേഹം അർഹനായിട്ടുണ്ട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6