Skip to content

chithrodayamflashnews.com

Asnap 1409

ഗാനമേള കാണാൻ നിന്നവർക്ക് ഇടയിലേയ്ക്ക് യുവാവ് ലഹരിയിൽ വാഹനം ഓടിച്ചുകയറ്റി, ഒരാൾ മരിച്ചു..

കാഞ്ഞിരപ്പള്ളി: വണ്ടൻപാറയിൽ ഗാനമേള കാണാൻ നിന്നവർക്കിടയിലേക്ക് ലഹരിയിൽ യുവാവ് ഓടിച്ച പെട്ടിഓട്ടോ പാഞ്ഞുകയറി ഒരാൾ മരിച്ചു. പാറത്തോട് പൊടിമറ്റം സ്വദേശി അജേഷ് ആണ് മരിച്ചത്. അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി വണ്ടൻപാറ എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം.

അറവ്മാടുകളെ കയറ്റിവന്ന പെട്ടിഓട്ടോയുമായി എത്തിയ ആനക്കല്ല് സ്വദേശി ജ്യോതിഷ് ആണ് അപകടഃ ഉണ്ടാക്കിയത്. പൂർണ്ണമായും ലഹരിയിലായിരുന്ന ഇയാൾ അമിതവേഗതയിൽ വാഹനമോടിച്ച് വന്ന് റോഡരികിൽ നിന്നിരുന്നവരെയും, മറ്റ് വാഹനങ്ങളെയും ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു. നിയന്ത്രണം വിട്ട വാഹനം ഗാനമേള ആസ്വദിച്ച് നിന്നവർക്കിടയിലേക്ക് ഇരച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു..

ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ ജീവൻ നഷ്ടപ്പെട്ടു. പരിക്കേറ്റ മറ്റു 9 പേർ ചികിത്സയിലാണ്.
​സംഭവസ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി പോലീസ് പ്രതിയായ ജ്യോതിഷിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

ട്വന്റി 20 ലോകക്കപ്പ്, ആദ്യമത്സരത്തിൽ ആദ്യ ജയം നേടി ഇന്ത്യ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6