Skip to content

chithrodayamflashnews.com

October 16, 2026 7:25 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്തവരുടെ ശ്രദ്ധയ്ക്ക്… ബോര്‍ഡിങ് സ്‌റ്റേഷനില്‍ നിന്ന് കയറിയില്ലെങ്കില്‍ സീറ്റ് നഷ്ടമാകും

ട്രെയിനില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ശന നിബന്ധനകളുമായി റെയില്‍വേ. റിസര്‍വേഷന്‍ ടിക്കറ്റെടുത്ത യാത്രക്കാരന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയ ബോര്‍ഡിംഗ് സ്റ്റേഷനില്‍ നിന്ന് തന്നെ ട്രെയിനില്‍ കയറിയില്ലെങ്കില്‍ സീറ്റ് നിമിഷങ്ങള്‍ക്കകം നഷ്ടമാകും. നേരത്തെ, അടുത്ത രണ്ട് സ്റ്റേഷന്‍ വരെ ഇളവുണ്ടായിരുന്നുവെങ്കിലും ഇനി മുതല്‍ ഈ ആനുകൂല്യം ലഭിക്കില്ലെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. അതായത് റിസര്‍വ് ചെയ്ത യാത്രക്കാരെ കാത്ത് ടിക്കറ്റ് പരിശോധകര്‍ അടുത്ത സ്‌റ്റേഷന്‍ വരെ കാത്തുനില്‍ക്കില്ലെന്ന് അര്‍ഥം.

പഴയ രീതിയില്‍ നിന്നും വ്യത്യസ്തമായി ടി.ടി.ഇമാര്‍ക്ക് നല്‍കിയിട്ടുള്ള പുതിയ എച്ച്.എച്ച്.ടി ടാബ്ലെറ്റുകള്‍ വഴി യാത്രക്കാരുടെ വിവരങ്ങള്‍ തത്സമയം പരിശോധിക്കാന്‍ സാധിക്കും. മാത്രമല്ല ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ ട്രെയിനില്‍ കയറിയില്ലെങ്കില്‍ ഉടന്‍ തന്നെ അത് ടാബ് ലെറ്റില്‍ രേഖപ്പെടുത്തുകയും വേണം. ഇനി അവര്‍ എത്തിയില്ലെങ്കില്‍ ഉടന്‍ തന്നെ ആ സീറ്റ് വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കോ ആര്‍.എ.സി യാത്രക്കാ നൽകും.നിങ്ങളുടെ സീറ്റ് മറ്റൊരാള്‍ക്ക് നല്‍കിക്കഴിഞ്ഞാല്‍ ആ വിവരം നിങ്ങളുടെ ഫോണിലേക്ക് എസ്.എം.എസ് ആയി ലഭിക്കും. അതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സ്വന്തം ഫോണ്‍ നമ്പര്‍ തന്നെ നല്‍കാന്‍ ശ്രദ്ധിക്കുക. ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് മാത്രമേ എസ്.എം.എസ് പോവുകയുള്ളൂ.

നിശ്ചയിച്ച ബോര്‍ഡിങ് സ്റ്റേഷനില്‍ നിന്ന് കയറാന്‍ സാധിക്കില്ലെങ്കില്‍, ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ബോര്‍ഡിംഗ് പോയിന്റ് മാറ്റി നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം റിസര്‍വ് ചെയ്ത സീറ്റ് നഷ്ടപ്പെടുകയും പണം തിരികെ ലഭിക്കാതിരിക്കുകയും ചെയ്യും

ആലിൻ മോൾക്ക് സർക്കാരിന്‍റെ ആദരം, ഔദ്യോഗിക ബഹുമതികൾ നൽകി കേരളം യാത്രയാക്കും; ഹൃദയം തൊടുന്ന കുറിപ്പുമായി മുഖ്യമന്ത്രി

ശബരിമലയിലെ യുവതി പ്രവേശനം; പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയുമെന്ന് എംവി ഗോവിന്ദൻ, ‘വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണം’

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6