ട്രെയിനില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ശന നിബന്ധനകളുമായി റെയില്‍വേ. റിസര്‍വേഷന്‍ ടിക്കറ്റെടുത്ത യാത്രക്കാരന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയ ബോര്‍ഡിംഗ് സ്റ്റേഷനില്‍ നിന്ന് തന്നെ ട്രെയിനില്‍ കയറിയില്ലെങ്കില്‍ സീറ്റ് നിമിഷങ്ങള്‍ക്കകം നഷ്ടമാകും. നേരത്തെ, അടുത്ത രണ്ട് സ്റ്റേഷന്‍ വരെ ഇളവുണ്ടായിരുന്നുവെങ്കിലും ഇനി മുതല്‍ ഈ ആനുകൂല്യം ലഭിക്കില്ലെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. അതായത് റിസര്‍വ് ചെയ്ത യാത്രക്കാരെ കാത്ത് ടിക്കറ്റ് പരിശോധകര്‍ അടുത്ത സ്‌റ്റേഷന്‍ വരെ കാത്തുനില്‍ക്കില്ലെന്ന് അര്‍ഥം.
പഴയ രീതിയില്‍ നിന്നും വ്യത്യസ്തമായി ടി.ടി.ഇമാര്‍ക്ക് നല്‍കിയിട്ടുള്ള പുതിയ എച്ച്.എച്ച്.ടി ടാബ്ലെറ്റുകള്‍ വഴി യാത്രക്കാരുടെ വിവരങ്ങള്‍ തത്സമയം പരിശോധിക്കാന്‍ സാധിക്കും. മാത്രമല്ല ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ ട്രെയിനില്‍ കയറിയില്ലെങ്കില്‍ ഉടന്‍ തന്നെ അത് ടാബ് ലെറ്റില്‍ രേഖപ്പെടുത്തുകയും വേണം. ഇനി അവര്‍ എത്തിയില്ലെങ്കില്‍ ഉടന്‍ തന്നെ ആ സീറ്റ് വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കോ ആര്‍.എ.സി യാത്രക്കാ നൽകും.നിങ്ങളുടെ സീറ്റ് മറ്റൊരാള്‍ക്ക് നല്‍കിക്കഴിഞ്ഞാല്‍ ആ വിവരം നിങ്ങളുടെ ഫോണിലേക്ക് എസ്.എം.എസ് ആയി ലഭിക്കും. അതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സ്വന്തം ഫോണ്‍ നമ്പര്‍ തന്നെ നല്‍കാന്‍ ശ്രദ്ധിക്കുക. ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് മാത്രമേ എസ്.എം.എസ് പോവുകയുള്ളൂ.
നിശ്ചയിച്ച ബോര്‍ഡിങ് സ്റ്റേഷനില്‍ നിന്ന് കയറാന്‍ സാധിക്കില്ലെങ്കില്‍, ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ബോര്‍ഡിംഗ് പോയിന്റ് മാറ്റി നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം റിസര്‍വ് ചെയ്ത സീറ്റ് നഷ്ടപ്പെടുകയും പണം തിരികെ ലഭിക്കാതിരിക്കുകയും ചെയ്യും
No Comment.