Skip to content

chithrodayamflashnews.com

November 28, 2026 1:30 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പരീക്ഷണങ്ങൾ തീരാതെ ആ പ്രവാസി ജീവിതം, ആദ്യ ഭാര്യയുടെ വിയോഗത്തിന് ശേഷം മക്കൾക്ക് അമ്മയായി എത്തിയ നിഷയും യാത്രയായി…

അയർലൻഡ്: പരീക്ഷണങ്ങൾ വിട്ടുമാറാതെ നെൽസന്റെ ജീവിതം. 7 വർഷം മുൻപ് ആദ്യ ഭാര്യയെ വാഹനാപകടത്തിൽ നഷ്ടമായതിന്റെ വേദനയിൽ നിന്നും കരകയറുന്നതിനിടെ, കാൻസർ രോഗം രണ്ടാമത്തെ ഭാര്യയെയും തട്ടിയെടുത്ത വാർത്തയുടെ ആഘാതത്തിലാണ് പ്രവാസി മലയാളി സമൂഹം.. നോർത്തേൺ അയർലൻഡിലെ ഐൻട്രിമിൽ താമസിക്കുന്ന കരിപ്പാടം തടത്തിൽ നെൽസൺ ജോണിന്റെ ഭാര്യ നിഷ ആണ് അന്തരിച്ചത് 42 വയസ്സായിരുന്നു.

2019-ൽ ഉണ്ടായ ദാരുണമായ കാർ അപകടത്തിലാണ് നെൽസന്റെ ആദ്യ ഭാര്യ സിനി മരിക്കുന്നത്. അന്ന് കേവലം 37 വയസ്സ് മാത്രമായിരുന്നു സിനിയുടെ പ്രായം. അമ്മയുടെ അരികിലിരുന്ന് വിതുമ്പുന്ന 3 പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രം അന്ന് ലോകമലയാളികളുടെ കണ്ണ് നനയിച്ചിരുന്നു..

തളർന്നുപോയ തന്റെ ജീവിതം മക്കൾക്ക് വേണ്ടിയെങ്കിലും തിരിച്ചുപിടിക്കാനാണ് നെൽസൺ നിഷയെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്. കുഞ്ഞുങ്ങൾക്ക് അമ്മയുടെ സ്നേഹം നൽകി ജീവിതം പ്രകാശത്തിലേക്ക് നീങ്ങുമ്പോഴാണ് കാൻസറിന്റെ രൂപത്തിൽ വിധി വീണ്ടും വില്ലനായെത്തിയത്. ഇന്നലെയായിരുന്നു നിഷയുടെ മരണം..

നെൽസന്റെയും, കുട്ടികളുടെയും തീരാദുഃഖത്തിൽ യുകെ കെ.സി.എ ഭാരവാഹികളും പ്രവാസി സംഘടനകളും അനുശോചനം രേഖപ്പെടുത്തി.. വിധി വീണ്ടും ക്രൂരത കാട്ടിയ ഈ നിമിഷത്തിൽ എന്തുപറഞ്ഞ് നെൽസണെയും മക്കളെയും ആശ്വസിപ്പിക്കുമെന്ന അറിയാത്ത അവസ്ഥയിലാണ് നാട്ടുകാരും സുഹൃത്തുക്കളും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6