Skip to content

chithrodayamflashnews.com

Asnap 1409

ക്യാമ്പസിനുള്ളില്‍ തീതുപ്പും കാറുകള്‍; കൊല്ലത്തെ കോളേജ് ഓട്ടോഷോയില്‍ എം.വി.ഡി നടപടി

ചവറ എം.എസ്.എൻ എൻജിനീയറിങ് കോളേജില്‍ നടന്ന ഓട്ടോ ഷോയില്‍ തീ തുപ്പുന്ന കാറുകളുടെ അഭ്യാസപ്രകടനം. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങളാണ് ക്യാമ്പസിനുള്ളില്‍ പ്രദർശിപ്പിച്ചത്.

വിദ്യാർത്ഥികള്‍ക്കിടയിലൂടെ വാഹനങ്ങള്‍ തീ തുപ്പി പാഞ്ഞതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി ആരംഭിച്ചു.

വിവിധ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച്‌ ഇത്തരം പ്രദർശനങ്ങള്‍ നടത്തുന്ന വിദ്യാർത്ഥി സംഘമാണ് ചവറയിലും എത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയായിരുന്നു പ്രകടനം. കഴിഞ്ഞ ദിവസം കുണ്ടറയില്‍ സമാനമായ രീതിയില്‍ തീ തുപ്പുന്ന കാർ ഉപയോഗിച്ച്‌ വിവാഹ ആഘോഷം നടത്തിയതിന് പിന്നാലെയാണ് കോളേജ് ക്യാമ്പസിലും നിയമലംഘനം ആവർത്തിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കർശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എം.വി.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി..

 

സിപിഎം പ്രവര്‍ത്തകനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ രണ്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു..

അംബൂരി കൊലക്കേസ്: പ്രണയപ്പകയിൽ പൊലിഞ്ഞ രാഖിമോളുടെ ജീവിതം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6