Skip to content

chithrodayamflashnews.com

Asnap 1409

വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്; പരാതി നൽകി എഴുത്തുകാരൻ

കണ്ണൂർ: എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണൻ രചിച്ച പുസ്തകം ഏറ്റുവാങ്ങിയത് വിഎസ് അനിൽകുമാ‌ർ ആയിരുന്നു.

പ്രൊഫസർ എംഎൻ വിജയന്റെ മകനാണ് വിഎസ് അനിൽകുമാർ. ഇന്ന് രാവിലെ മകനെ ഫുട്ബോൾ കോച്ചിംഗിനായി അയക്കാൻ വാതിൽ തുറന്നപ്പോഴാണ് ഗേറ്റിന് സമീപം റീത്ത് വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹം പൊലീസിനെ വിവരമറിയിച്ചു.
കഴിഞ്ഞ മാസമാണ് കുഞ്ഞികൃഷ്ണൻ രചിച്ച ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം അനിൽ ഏറ്രുവാങ്ങിയത്. ഈ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിനപ്പുറം സിപിഎം നേതൃത്വത്തിന്റെ നിലപാടുകളെ സോഷ്യൽ മീഡിയയിലൂടെയും മറ്റും അദ്ദേഹം നിരന്തരം വിമർശിക്കാറുണ്ടായിരുന്നു. പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പ്രതിഷേധമാകാം റീത്ത് വയ്ക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കണ്ണപുരത്തെ മരുതം എന്ന വീട്ടിലാണ് റീത്ത് കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

സിപിഎം പ്രവര്‍ത്തകനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ രണ്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു..

അംബൂരി കൊലക്കേസ്: പ്രണയപ്പകയിൽ പൊലിഞ്ഞ രാഖിമോളുടെ ജീവിതം

ക്യാമ്പസിനുള്ളില്‍ തീതുപ്പും കാറുകള്‍; കൊല്ലത്തെ കോളേജ് ഓട്ടോഷോയില്‍ എം.വി.ഡി നടപടി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6