Skip to content

chithrodayamflashnews.com

October 16, 2026 7:20 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

സനൂപ് ഇനി ലോകത്തെ കാണും.. ഇരുട്ടിനെ തോൽപ്പിച്ച് സനൂപ് മടങ്ങിവരുന്നു.. കെ.സി‘യുടെ കൈത്താങ്ങ്

ഒരു ചികിത്സാ പിഴവ് കവർന്നെടുത്തത് സനൂപിന്റെ കണ്ണുകളിലെ വെളിച്ചം മാത്രമായിരുന്നില്ല, ആ കുടുംബത്തിന്റെയാകെ പ്രതീക്ഷകളെയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് അപ്രതീക്ഷിതമായി സംഭവിച്ച ആ ദുരന്തം സനൂപിനെ ഇരുട്ടിലേക്ക് തള്ളിയിടുകയായിരുന്നു. സനൂപിന്റെ കഥ വാർത്തയിൽ കണ്ട കോൺഗ്രസ്‌ നേതാവ് കെസി വേണുഗോപാൽ വിഷയത്തിൽ ഇടപെടുകയായിരുന്നു.

ഇപ്പോഴിതാ കോയമ്പത്തൂരിലെ അരവിന്ദ് കണ്ണാശുപത്രിയിൽ നിന്ന് സനൂപിനെ കുറിച്ചുള്ള ശുഭവാർത്തകൾ പുറത്തു വരികയാണ്. സനൂപിന്റെ ചികിത്സയുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയായിരിക്കുന്നു. താൽക്കാലികമായി കൃത്രിമ കണ്ണുകൾ വെച്ചുപിടിപ്പിച്ചതോടെ സനൂപ് തന്റെ ആത്മവിശ്വാസം വീണ്ടെടുത്തിരിക്കുകയാണ്. രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം സനൂപിന് കൂടുതൽ സ്മാർട്ടായ കണ്ണുകൾ ലഭിക്കും.

ശബ്ദങ്ങളിലൂടെ ലോകത്തെ അറിയാനും തിരിച്ചറിയാനും സഹായിക്കുന്ന പുത്തൻ സ്മാർട്ട് കണ്ണടകൾ ഉപയോഗിക്കാനുള്ള പരിശീലനത്തിലാണ് സനൂപ് ഇപ്പോൾ. ആരുടെയും സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാനും ആത്മവിശ്വാസത്തോടെ നടക്കാനും ഈ സ്മാർട്ട് ഗ്ലാസുകൾ സനൂപിനെ പ്രാപ്തനാക്കും. സനൂപിന്റെ ഈ യാത്രയിൽ അവനെ ഒറ്റപ്പെടുത്താതെ ചേർത്തുപിടിക്കാൻ ഒരുപാട് പേർ കൂടെയുണ്ട് എന്നത് ഏറെ സന്തോഷകരമാണെന്ന് കുടുംബം പറയുന്നു.

കെ.സി വേണുഗോപാൽ എംപി ഒരു ലക്ഷം രൂപ ചികിത്സാ സഹായമായി സനൂപിന് നൽകിയത് വലിയൊരു കൈത്താങ്ങായി. അതുപോലെ സനൂപിനെ ആശുപത്രിയിൽ എത്തിക്കാനും എല്ലാ കാര്യങ്ങൾക്കും കൂടെ നിൽക്കാനും അനിൽ അക്കരയും സജീവമായി രംഗത്തുണ്ട്. രാഷ്ട്രീയത്തിന് അപ്പുറം മനുഷ്യത്വത്തിന്റെ വലിയൊരു സ്നേഹമാണ് സനൂപിന് ചുറ്റും ഇപ്പോൾ ഉള്ളത്. ഇരുട്ടിനെ തോൽപ്പിച്ച് വെളിച്ചത്തിലേക്ക് മടങ്ങിവരുന്ന നമ്മുടെ സനൂപിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. സനൂപ്, നീ ഒറ്റയ്ക്കല്ല, നിനക്കൊപ്പം നിന്റെ സ്വപ്നങ്ങൾക്ക് കാവലായി ഞങ്ങളൊക്കെയുണ്ട്.

പത്തു വയസ്സുള്ള തൻറെ മകൾ സ്വന്തമായി സമ്പാദിക്കുവാൻ തുടങ്ങിയ വാർത്ത ആരാധകരെ അറിയിച്ചു സണ്ണി ലിയോൺ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6