Skip to content

chithrodayamflashnews.com

November 29, 2026 5:43 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2022-23-വർഷത്തിലെ “കെടാമംഗലം സദാനന്ദൻ സ്മാരക പുരസ്‌കാരം “(കഥാപ്രസംഗം)കാഥികശ്രീമതി.സി.എൻ.സ്നേഹലതയ്ക്കു ലഭിച്ചു.

2023 | മാർച്ച്‌ 24|വെള്ളി |

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2022-23-വർഷത്തിലെ “കെടാമംഗലം സദാനന്ദൻ സ്മാരക പുരസ്‌കാരം “(കഥാപ്രസംഗം) കാഥിക ശ്രീമതി. സി.എൻ. സ്നേഹലതയ്ക്കു ലഭിച്ചു.
2023-മാർച്ച് 26-ന് തിരുവനന്തപുരം വൈ. എം. സി. എ. ഹാളിൽ വച്ചു നടക്കുന്ന വാർഷിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുന്നതാണ്.

കാഥിക, സാഹിത്യകാരി.
ആരോഗ്യപ്രവർത്തക. ( MSc MLT. Biochemistry ) working as ചീഫ് ടെക്നിക്കൽ ഓഫീസർ, ACR ലാബ്സ്, കേരളസ്റ്റേറ്റ്.തികച്ചും വേറിട്ട കഥകളുടെ അവതരണമികവിലൂടെ
ജനകീയ കാഥിക എന്നറിയപ്പെടുന്നു. ഇതിനോടകം
483 വേദികളിൽ കഥപറഞ്ഞു.
പ്രശസ്തമായ കൃതികളുടെ കഥാപ്രസംഗ ആവിഷ്കാരം സ്വയം നിർവ്വഹിക്കുന്നതും ശ്രീമതി. സ്നേഹലത തന്നെയാണ്‌.
ചിട്ടപ്പെടുത്തുന്നത്
സ്വന്തം ടീമാണ്.
സർക്കാർ കഥാപ്രസംഗം പരിശീലന കേന്ദ്രയിൽ നിന്ന് ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി.
സർക്കാർ പ്രോഗ്രാമുകളായ ലഹരി വിമുക്തി, മലബാർ കലാപം നൂറു വർഷം, സമം, ആസാദി ക അമൃത് മഹോത്സവം ,
ആരോഗ്യ വിഷയങ്ങൾ, ചണ്ഡാല ഭിക്ഷുകി തുടങ്ങി വിവിധ കഥാപ്രസംഗങ്ങൾ സംസ്ഥാനമൊട്ടകെ അവതരിപ്പിച്ചുവരുന്നു.

ഗ്രന്ഥശാല പ്രവർത്തനം,
ദേവകി വാര്യർ സ്മാരക ഗ്രന്ഥശാലയുടെ കമ്മിറ്റി അംഗം. പത്തു വർഷങ്ങളായി ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായന മത്സരങ്ങളിൽ
തുടർച്ചയായി മുൻനിരയിൽലെത്തിയുണ്ട്.

സ്കൂൾകുട്ടികളുടെ പാഠഭാഗങ്ങൾ കഥാപ്രസംഗ രൂപത്തിൽ പഠിപ്പിക്കാൻ സ്കൂൾ PTA കളുമായി ചേർന്ന് പ്രവർത്തിക്കുന്നു. കൃഷിപാഠങ്ങളും കഥാപ്രസംഗമായി അവതരിപ്പിച്ചിട്ടുണ്ട്. ഇതിനകം 36 വ്യത്യസ്ത കഥകൾ സ്വയം ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. രണ്ടു മണിക്കൂർ നീളുന്ന, തകഴിയുടെ രണ്ടിടങ്ങഴി, ശിവജി സാവന്തിന്റെ “മൃത്യുഞ്ജയ ” എന്നിവ അവതരിപ്പിച്ച പ്രധാന കഥകളാണ്. വയലാർ, ചങ്ങമ്പുഴ, ഉള്ളൂർ, വള്ളത്തോൾ, ആശാൻ, വിനോദ് വൈശാഖി,
സുഗതകുമാരി എന്നിവരുടെ കാവ്യങ്ങളും കാളിദാസ കൃതികളും, വിദേശ കൃതികളും കഥാപ്രസംഗമായി അവതരിപ്പിച്ചിട്ടുണ്ട്.
ടി.പദ്മനാഭന്റെ “മഖൻ സിംഗിന്റെ മരണം ” വേണുഗോപൻനായരുടെ ” എരുമ “, കാരൂരിന്റെ ” മരപ്പാവകൾ ” ഒക്കെ മികച്ച കഥാപ്രസംഗമായി അവതരിപ്പിക്കപ്പെട്ടവയാണ്.
എൻ. കൃഷ്ണപിള്ള, തോപ്പിൽ ഭാസി,പി.കേശവദേവ് എന്നിവരുടെ നാടകങ്ങളും കഥാപ്രസംഗമാക്കിയിട്ടുണ്ട്.
സ്വന്തം കഥാപ്രസംഗ രചനകൾ ” കാഥിക ” എന്ന പേരിൽ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർക്കാർ കഥാപ്രസംഗ പരിശീലനകേന്ദ്രയിൽ,” പ്രൊ. കടയ്ക്കോട് വിശ്വംഭരൻ സ്മാരക ഗ്രന്ഥശാലയ്ക്ക് 1000 പുസ്തകങ്ങൾ സമർപ്പിച്ചു. പൊതുവേദികളിലും ആരാധനാലയങ്ങളിലും
ഓണം വാരാഘോഷത്തിലും, ദേശീയ ഭക്ഷ്യമേള, സർക്കാർ ആരോഗ്യമേളകൾ, കാട്ടാൽ മേള, നെയ്യാർ മേള, കാവ് ഫെസ്റ്റ് തുടങ്ങിയവകളിലും,
വയലാർ ദിനം, വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം, സാംബശിവൻ അനുസ്മരണം തുടങ്ങി പ്രശസ്ത വ്യക്തികളുടെ ഓർമ്മ ദിനങ്ങളിലും പരിസ്ഥിതി ദിനം, ലോക വനദിനം, എയ്ഡ്‌സ് ദിനം, ക്യാൻസർ ദിനം, മാതൃദിനം , ഹൃദയദിനം തുടങ്ങിയ ദിനങ്ങളിലും അനുയോജ്യമായ കഥകൾ അവതരിപ്പിച്ചുവരുന്നു..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6