Skip to content

chithrodayamflashnews.com

November 29, 2026 1:52 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

സൈപ്രസിലെ വ്യോമതാവളം ആക്രമിച്ച ഡ്രോണ്‍ ഇറാനില്‍ നിന്നുള്ളതല്ലെന്ന് യുകെ, ആക്രമണത്തിന് ശ്രമിച്ച ഇസ്രായേൽ ചാരന്മാരെ കഴിഞ്ഞ ദിവസം ഖത്തറിൽ നിന്നും പിടികൂടിയിരുന്നു

ലണ്ടന്‍: സൈപ്രസിലെ ബ്രിട്ടന്റെ വ്യോമസേനാ താവളം ആക്രമിച്ച ഡ്രോണ്‍ ഇറാനില്‍ നിന്ന് വിക്ഷേപിച്ചതല്ലെന്ന് യുകെ പ്രതിരോധ മന്ത്രാലയം. ഇറാന്റെ ഷഹെദ് ഡ്രോണുകള്‍ക്ക് സമാനമായ ഡ്രോണാണ് സൈപ്രസിലെ അക്രോട്ടിരി വ്യോമതാവളം ആക്രമിച്ചതെന്നും എന്നാല്‍ ഇത് ഇറാനില്‍ നിന്ന് വിക്ഷേപിച്ചതല്ലെന്ന് വ്യക്തമായതായും പ്രതിരോധ മന്ത്രാലയം പറഞ്ഞു.

മാര്‍ച്ച് മൂന്നിനാണ് സൈപ്രസിലെ ബ്രിട്ടന്റെ വ്യോമസേനാ താവളത്തിന് നേരെ ആക്രമണമുണ്ടായത്. തുടരുന്ന സംഘര്‍ഷത്തില്‍ പശ്ചിമേഷ്യക്ക് പുറത്തുണ്ടായ ആദ്യ ആക്രമണമായിരുന്നു ഇത്. രണ്ട് ഡ്രോണുകളാണ് പതിച്ചതെങ്കിലും ആര്‍ക്കും പരിക്കേല്‍ക്കുകയോ കാര്യമായ നാശനഷ്ടമുണ്ടാകുകയോ ചെയ്തിരുന്നില്ല.

ബ്രിട്ടീഷ് റോയല്‍ നേവിയുടെ വൈല്‍ഡ്കാറ്റ് ഹെലികോപ്ടറുകള്‍ ഉള്‍പ്പെടെ സൈപ്രസ് സൈനിക താവളത്തില്‍ വിന്യസിക്കുമെന്നും ഏതൊരു ആക്രമണത്തെയും പ്രതിരോധിക്കുമെന്നും യുകെ വ്യക്തമാക്കി. മേഖലയിലെ ബ്രിട്ടീഷ് സഖ്യകക്ഷികളുടെ താല്‍പര്യം സംരക്ഷിക്കുമെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.

ഇറാന് നേരെയുള്ള ആക്രമണങ്ങള്‍ക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ വിട്ടുതരണമെന്ന യുഎസിന്റെ ആവശ്യത്തിന് യുകെ സമ്മതം നല്‍കിയതായി പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണം


ഇന്നത്തെദിവസഫലം06-03–2026 വെള്ളിയാഴ്ച ചിത്തിരനക്ഷത്രം – കന്നിക്കുർ

ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6