Skip to content

chithrodayamflashnews.com

November 29, 2026 2:02 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

അതൃപ്തി, വീഴ്ച; ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെ മാറ്റി ട്രംപ്

ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെ പുറത്താക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണവും ദുരന്ത പ്രതികരണവും കൈകാര്യം ചെയ്യുന്നതിലുൾപ്പെടെ വലിയ വിമർശനം നേരിട്ടതിന് പിന്നാലെയാണ് ക്രിസ്റ്റി നോമിനെ പുറത്താക്കിയത്. ക്രിസ്റ്റി നോം കാര്യക്ഷമമായല്ല പ്രവർത്തിക്കുന്നത് എന്നാണ് പ്രധാന വിമർശനം.

ക്രിസ്റ്റി നോമിന് പകരം റിപ്പബ്ലിക്കൻ സെനറ്ററായ മാർക്ക് വെയ്ൻ മുള്ളിനെയാണ് നിയമിച്ചിരിക്കുന്നത്. ക്രിസ്റ്റി നോമിനെ പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഷീൽഡ് ഓഫ് അമേരിക്കാസ് പ്രത്യേക പ്രതിനിധിയായി പകരം നിയമിച്ചു.
പുറത്താക്കപ്പെട്ട് അല്പസമയത്തിന് ശേഷം ക്രിസ്റ്റി നോം ഒരു നിയമനിർവഹണ പരിപാടിയെ അഭിസംബോധന ചെയ്തിരുന്നു. എന്നാൽ തനിക്കെതിരെയുള്ള നടപടിയെക്കുറിച്ച് അവർ ഒന്നും പരാമർശിച്ചിരുന്നില്ല. പകരം ട്രംപിന്റെ സന്ദേശങ്ങൾ വെറുതെ വായിച്ചുപോകുകയാണ് ഉണ്ടായത്. ട്രംപിന്റെ രണ്ടാമത്തെ വരവിൽ സ്ഥാനമൊഴിയുന്ന ആദ്യത്തെ ക്യാബിനറ്റ് സെക്രട്ടറിയാണ് ക്രിസ്റ്റി നോം.വലിയ വിമർശനമാണ് ക്രിസ്റ്റ് നോമിന് റിപ്പബ്ലിക്കൻ നിയമതന്ത്രജ്ഞരിൽ നിന്ന് നേരിടേണ്ടിവന്നത്. അനധികൃതമായി രാജ്യത്തേക്ക് കടന്നുവന്നവരോട് സ്വയം അമേരിക്ക വിട്ടുപോകാൻ ആവശ്യപ്പെടുന്ന, ക്രിസ്റ്റി നോമിന്റെ ഒരു പരസ്യ ക്യാമ്പയിനെതിരെ നിരവധി പേർ രംഗത്തുവന്നിരുന്നു. 220 മില്യൺ ചെലവിട്ടാണ് ഇത്തരത്തിൽ ഒരു പരസ്യക്യാമ്പയിൻ ക്രിസ്റ്റി നോം നടത്തിയത്. എന്നാൽ ട്രംപ് ഇത് അംഗീകരിച്ചിരുന്നില്ല എന്നാണ് പിന്നീട് വന്ന റിപ്പോർട്ടുകൾക്രിസ്റ്റി നോമിന്റെ വകുപ്പായ ഡിപ്പാർട്ടമെന്റ് ഫോർ ഹോം സെക്യൂരിറ്റിയുടെ ഓഫീസും അടച്ചുപൂട്ടിയ നിലയിലാണ്. ജോലിക്കാര്‍ ഉണ്ടെങ്കിലും ശമ്പളമില്ലാതെയാണ് അവർ ജോലി ചെയ്യുന്നത്.
മിനിയാപൊളിസിൽ രണ്ട് പ്രതിഷേധക്കാരെ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ നോം വലിയ വിമർശനങ്ങളാണ് നേരിട്ടത്. കോൺഗ്രസ് അനുവദിച്ച കോടിക്കണക്കിന് ഡോളർ അവരുടെ വകുപ്പ് ചെലവഴിച്ച രീതിയിലും നോം വിമർശിക്കപ്പെട്ടിരുന്നു. ഇതെല്ലാമാണ് ട്രംപ് അവരെ പുറത്താക്കാൻ കാരണമെന്നാണ് കരുതുന്നത്.

 

ലൈവ് റിപ്പോർട്ടിംഗിനിടെ തന്റെ മേക്കപ്പിനെതിരെ വന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വളരെ സ്പോർട്സ്മാൻ സ്പിരിറ്റോടെ മറുപടി നൽകുന്ന ബിഗ് ടിവി റിപ്പോർട്ടർ സുജയ പാർവതിയെയാണ് കാണുന്നത്.

 

സൈപ്രസിലെ വ്യോമതാവളം ആക്രമിച്ച ഡ്രോണ്‍ ഇറാനില്‍ നിന്നുള്ളതല്ലെന്ന് യുകെ, ആക്രമണത്തിന് ശ്രമിച്ച ഇസ്രായേൽ ചാരന്മാരെ കഴിഞ്ഞ ദിവസം ഖത്തറിൽ നിന്നും പിടികൂടിയിരുന്നു

 

ലൈംഗികാതിക്രമം: ഉസ്താദ് അറസ്റ്റിൽ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6