കാസർകോട് പടന്ന മടക്കര തുരുത്തി ഗ്രാമത്തിലെ കോട്ടപ്പള്ളി മഖാമിലെ ഉസ്താദിനെ ലൈംഗികാതിക്രമ കേസിൽ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. വയനാട് കമ്പളക്കാട് സ്വദേശി ചോലേരി ഹൗസിൽ മുഹമ്മദ് കുട്ടി (57) ആണ് പിടിയിലായത്.
ഒരു ദിവസം ഉച്ചസമയത്ത് ആരുമില്ലാത്തപ്പോൾ കോട്ടപ്പള്ളി മഖാമിലെത്തിയ യുവതിയെ ഉസ്താദ് ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി.
ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത കേസിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയനാട് കമ്പളക്കാട് വെച്ചാണ് പ്രതിയെ പിടികൂടിയത്.
എസ്.ഐ മനോജ്, എസ്.സി.പി.ഒമാരായ സജിത്ത്, ഷാജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു
പ്രവാസത്തിന്റെ പടിയിറങ്ങാൻ നിൽക്കവേ ബിബീഷിനെ തേടിയെത്തി 37 കോടിയുടെ മഹാഭാഗ്യം!
പ്രവാസത്തിന്റെ പടിയിറങ്ങാൻ നിൽക്കവേ ബിബീഷിനെ തേടിയെത്തി 37 കോടിയുടെ മഹാഭാഗ്യം!
ഉത്സവ സീസണിൽ ലാൻഡ് ചെയ്ത് തമിഴ്നാട് സ്വദേശികളായ ‘പെൺ തസ്കര സംഘം’; നാലുപേർ പിടിയിൽ
No Comment.