കുന്നത്തൂർ കിഴക്ക് ഗുരുമന്ദിരം ജംഗ്ഷനു സമീപം വേടരഴികത്ത് വീട്ടിൽ വിനോദിന്റെ ഭാര്യ വിജി (37) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ വീടിനുള്ളിലെ അടുക്കളയിൽ തൂങ്ങിയ നിലയിൽ വിജിയെ കണ്ടെത്തുകയായിരുന്നു . ഈ സമയം മക്കളായ വൈഗയും വൈഷ്ണവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ വൈഗയാണ് അമ്മയെ ആദ്യം കണ്ടത്.ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വിനോദിനെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തു
വിനോദ് സ്ഥിരം മദ്യപാനിയാണെന്നും വിജിയെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. സംഭവദിവസം രാവിലെയും ഇവർ തമ്മിൽ കടുത്ത വഴക്കുണ്ടാവുകയും വിനോദ് വിജിയെ മർദ്ദിക്കുകയും ചെയ്തിരുന്നു മരിച്ച വിജിയുടെ ശരീരത്തിൽ പലയിടങ്ങളിലും മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കുന്നത്തൂർ കാഷ്യൂ കോർപ്പറേഷൻ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു വിജി. ശാസ്താംകോട്ട പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്
കുന്നത്തൂരിൽ കുടുംബവഴക്കിനെത്തുടർന്ന് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാർത്ത ഏറെ സങ്കടകരമാണ്
No Comment.