Skip to content

chithrodayamflashnews.com

November 29, 2026 11:10 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയിലായ മകനുമായി ആശുപത്രിയിലേക്ക് അതിവേഗം പാഞ്ഞ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് മാതാവിന് ദാരുണാന്ത്യം .,

പാലക്കാട്: വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയിലായ മകനുമായി ആശുപത്രിയിലേക്ക് അതിവേഗം പാഞ്ഞ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് മാതാവ് ദാരുണന്ത്യം .വിഷം ഉള്ളില്‍ച്ചെന്ന 25കാരന്റെ ജീവൻ രക്ഷിക്കാൻ പാഞ്ഞ ആംബുലൻസ്; ബൈക്ക് യാത്രക്കാരെ രക്ഷിക്കാൻ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച്‌ മറിഞ്ഞു; യുവാവിന്റെ മാതാവിന് ദാരുണാന്ത്യം..

നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ കാടാങ്കോട് ജങ്ഷനു സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം. ആംബുലൻസിലുണ്ടായിരുന്ന മകൻ മഫ്ലു (25), ബന്ധുക്കളായ റഹീം, റഹ്‌മത്ത്, നഴ്‌സ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ചിറ്റൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഫ്ലുവിനെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാടാങ്കോട് ജങ്ഷനിലെ വളവില്‍ എതിരെ വന്ന ബൈക്ക് അതേ ദിശയിലുണ്ടായിരുന്ന ഓട്ടോറിക്ഷയിലിടിച്ച്‌ മറിഞ്ഞു. വീണുകിടന്ന ബൈക്കില്‍ ഇടിക്കാതിരിക്കാൻ ആംബുലൻസ് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്‌ട്രിക് ഉപകരണങ്ങള്‍ നന്നാക്കുന്ന കടയുടെ ചുമരിലിടിച്ച്‌ മറിയുകയായിരുന്നു. കടയിലുണ്ടായിരുന്ന മൂന്നുപേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

അപകടം നടന്നയുടൻ നാട്ടുകാരും ടൗണ്‍ സൗത്ത് പോലീസും ചേർന്ന് പരിക്കേറ്റവരെ പുറത്തെടുത്തു. ഈ സമയം ഇതേ ദിശയില്‍ വന്ന മറ്റൊരു ആംബുലൻസിലാണ് ഇവരെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും ജോറാമ്മ മരിച്ചിരുന്നു. അപകടത്തെത്തുടർന്ന് അഞ്ചര വരെ ഈ റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് ആംബുലൻസ് മാറ്റിയത്.
പള്ളിയില്‍ പ്രാർഥന കഴിഞ്ഞ് മടങ്ങുമ്പോഴാണ് മകൻ വിഷം കഴിച്ച വിവരം പിതാവ് മുഹമ്മദ് ഹനീഫ അറിയുന്നത്. ഉടൻ ചിറ്റൂരിലേക്ക് തിരിച്ചെങ്കിലും അപ്പോഴേക്കും മകനെയും കൊണ്ട് ആംബുലൻസ് പാലക്കാട്ടേക്ക് തിരിച്ചിരുന്നു. ഇതിനിടയിലാണ് വാഹനം അപകടത്തില്‍പ്പെട്ട വാർത്ത എത്തുന്നത്. ഹസീനയാണ് ജോറാമ്മയുടെ മകള്‍. പരേതരായ മുത്തുറാവുത്തർ-ആയിഷാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഉസനാർ, സൈനബ, സൗറ, പെട്ട, മെഹബൂബ്, പരേതരായ മണി റാവുത്തർ, യൂസഫ് റാവുത്തർ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6