Skip to content

chithrodayamflashnews.com

November 29, 2026 11:10 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വിടപറഞ്ഞത് ആ മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി; ഫോൺ വിളിക്ക് പിന്നാലെ തൻസീല പുഴയിലേക്ക്

നിമിഷനേരത്തെ വൈകാരികതയിൽ പൊലിഞ്ഞത് ഒരു മൂന്ന് വയസ്സുകാരിയുടെ അമ്മയുടെ തണൽ. കുടുംബ പ്രശ്നങ്ങളെ ത്തുടർന്ന് ആലുവ മണപ്പുറം നടപ്പാതയിൽ നിന്നും പെരിയാറിലേക്ക് ചാടിയ യുവതി ദാരുണമായി മരണപ്പെട്ടു.

കരുമാല്ലൂർ വലിയപറമ്പിൽ ആഷിക്കിന്റെ ഭാര്യ തൻസീല (27) ആണ് ഇന്നലെ (ശനിയാഴ്ച) രാവിലെ പുഴയിൽ ചാടി ജീവനൊടുക്കിയത്. ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

മണപ്പുറത്തെ നടപ്പാതയിലെത്തിയ തൻസീല അവിടെ വെച്ച് ഭർത്താവിനെ ഫോണിൽ വിളിച്ചതായും പ്രകോപിതയായി സംസാരിച്ചതായും ദൃക്‌സാക്ഷികൾ പറയുന്നു. സംഭാഷണത്തിന് തൊട്ടുപിന്നാലെ ആർക്കും തടയാനാകും മുൻപേ യുവതി പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പോലീസും ഫയർഫോഴ്‌സിനെ വിവരമറിയിച്ചു.

വിവരമറിഞ്ഞെത്തിയ ആലുവ ഫയർഫോഴ്‌സും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ, ഏകദേശം 20 മിനിറ്റിനുശേഷം പാലത്തിൽ നിന്നും 40 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.

മരിച്ച തൻസീലയ്ക്ക് മൂന്ന് വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. കുടുംബത്തിലെ തർക്കങ്ങളും മാനസിക പ്രയാസങ്ങളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് യുവതിയെ നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിലവിൽ ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6