Skip to content

chithrodayamflashnews.com

November 29, 2026 11:10 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കോയമ്പത്തൂരിനടുത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ച വിനേഷും അജിത്തും.

ഫോട്ടോഗ്രാഫർമാരാണ്. ജോലികഴിഞ്ഞ് മടങ്ങുമ്പോൾ ആയിരുന്നു അപകടം. കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു

പാലക്കാട് കോയമ്പത്തൂരിനടുത്ത് ചാവടിയിൽ ആയിരുന്നു അപകടം. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഓർട്ടിക സ്റ്റുഡിയോ ഉടമയും പിരായിരി പ്രതീക്ഷ നഗറിൽ ഗണേഷിന്റെ മകൻ വിനേഷ്. ജി (35) , ചിറ്റൂർ ചന്ദനപ്പുറം ചേരുങ്കാട് ചന്ദ്രന്റെയും കല്യാണിയുടെയും മകൻ അജിത്ത് (25)
എന്നിവരാണ് മരിച്ചത്. ഫൊട്ടോഗ്രഫർമാർക്കൊപ്പമുണ്ടായിരുന്ന കാടാങ്കോട് സ്വദേശി സുനിൽ (30), പിരായിരി സ്വദേശി അഭി (25) എന്നിവർക്കും പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 6.50നാണ് അപകടം. ഫൊട്ടോഗ്രഫർമാർ ഊട്ടിയിലെ സ്കൂളിലെ വാർഷികാഘോഷം പകർത്താൻ പോയതായിരുന്നു. ഇന്നലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. തൃശൂരിൽ നിന്നു തമിഴ്നാട്ടിലേക്കു പോകുകയായിരുന്ന കാർ പെട്ടെന്ന് മുന്നിലെത്തിയ ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി ഡിവൈഡർ മറികടന്ന് കോയമ്പത്തൂർ–പാലക്കാട് ട്രാക്കിലേക്ക് കയറി ഫൊട്ടോഗ്രഫർമാർ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ 2 കാറുകളും തലകീഴായി മറിഞ്ഞു. ഉള്ളിൽ കുടുങ്ങിയവരെ ഓടിക്കൂടിയ മറ്റു യാത്രക്കാരും ലോറി ജീവനക്കാരും ചേർന്നാണ് വാഹനങ്ങൾ വെട്ടിപ്പൊളിച്ചു പുറത്തെടുത്ത് ആശുപത്രികളിലേക്കു മാറ്റിയത്.

ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 9 എ എൽ 2277 എന്ന സ്വിഫ്റ്റ് കാറും മറ്റൊരു ഫോർച്യൂണർ കാറുമാണ് അപകടത്തിൽ പെട്ടത്.

അജിത്തിനെയും തമിഴ്നാട് സ്വദേശിയെയും കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും വിനീഷിനെ വാളയാറിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി ഒൻപതോടെ മൂവരും മരിച്ചു. പരുക്കേറ്റവരിൽ മലയാളികൾ പാലക്കാട് ജില്ലാ ആശുപത്രിയിലും തമിഴ്നാട് സ്വദേശികൾ കോയമ്പത്തൂർ‍ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

വിനീഷിന്റെ ഭാര്യ പ്രീത. മകൾ: ആദ്യ. അജിത്തിന്റെ സഹോദരങ്ങൾ: അരുൺദാസ്, അഭിലാഷ്. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ല നോർത്ത് മേഖല വെസ്റ്റ് യൂണിറ്റ് മെമ്പർമാരാണ് അപകടത്തിൽ മരണപ്പെട്ടവർ

ഫോർച്യൂണർ കാറിൽ സഞ്ചരിച്ചിരുന്ന തമിഴ്നാട് സ്വദേശിയും മരിച്ചതായി വിവരമുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതേ കാറിലുണ്ടായിരുന്ന രണ്ടു തമിഴ്നാട് സ്വദേശികൾക്കും പരുക്കേറ്റിട്ടുണ്ട്. ഇവരുടെയും പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.
.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6