Skip to content

chithrodayamflashnews.com

November 29, 2026 11:10 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഒന്നാം ക്ലാസുകാരനായ മകനെ വഴക്കുപറഞ്ഞെന്നാരോപിച്ച്‌ അധ്യാപകനെ വീട്ടില്‍ക്കയറി മർദിച്ച സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു.

പുഷ്പഗിരി സ്വദേശിയായ കളരിക്കല്‍ ലിൻസ് ജോർജിനാണ് (37) മർദനമേറ്റത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ മദ്യലഹരിയില്‍ ബൈക്കിലെത്തിയ പുഷ്പഗിരി മാക്കല്‍ ശരത് ശശിയും (28) സുഹൃത്തും ചേർന്നാണ് ആക്രമണം നടത്തിയത്. വീട്ടിലുണ്ടായിരുന്ന ലിൻസിനെ പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് മർദിക്കുകയായിരുന്നു.

പരിക്കേറ്റ ലിൻസിനെ ആദ്യം തങ്കമണി സഹകരണ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിച്ചു. ലിൻസ് ജോർജ് മുമ്പ് ശരത്തിനെ ട്യൂഷൻ പഠിപ്പിച്ചിട്ടുള്ള അധ്യാപകൻ കൂടിയാണ്. സംഭവത്തില്‍ ശരത്തിനെതിരെ കേസെടുത്ത തങ്കമണി പോലീസ്, കൂടെയുണ്ടായിരുന്ന സുഹൃത്തിനെതിരെ വിശദമായ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6