Skip to content

chithrodayamflashnews.com

November 29, 2026 11:10 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

പൊന്നാനിയിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് പരിക്ക്

പൊന്നാനി: ചമ്മ്രവട്ടം ജംഗ്ഷനിൽ റൗബ റസിഡൻസിക്ക് സമീപം നടന്ന വാഹനാപകടത്തിൽ പൊന്നാനി സ്വദേശികളായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. പൊന്നാനി RV ഹാളിന് സമീപം മരമില്ലിന് പിറക് ഭാഗം താമസിക്കുന്ന മാലിക്കുളം ഹൗസിൽ അലിയുടെ മകൻ അസ്ലം (19), തട്ടേക്കാനകത്ത് ഇബ്രാഹിം മകൻ അൻസിഫ് (19) എന്നിവരാണ് മരിച്ചത്.

പൊന്നാനി സ്വദേശി അൻസിലിനാണ് പരിക്കേറ്റത്. തിങ്കളാഴ്‌ച രാത്രി 9 മണിയോടെ പൊന്നാനി കുറ്റിപ്പുറം ദേശീയ പാതയിൽ സർവ്വീസ് റോഡിൽ തെയ്യങ്ങാട് വെച്ചാണ് അപകടം. യുവാക്കൾ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ റോഡിൽ തെറിച്ച് വീണ ഗുരുതമായി പരിക്കേറ്റ യുവാക്കളെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അസ് ലമും അൻസിഫും മരണപ്പെട്ടിരുന്നു.

ഗുരുതരമായി പരിക്കേറ്റ അൻസിലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മോർച്ചറിയിൽ സൂക്ഷിച്ച ഇരുവരുടെയും മൃതദേഹം ചൊവ്വാഴ്ച കാലത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. പൊന്നാനി പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6