Skip to content

chithrodayamflashnews.com

November 29, 2026 10:53 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

അന്നം നൽകിയ കൈകൾ ഒടുവിൽ ജീവനെടുത്തു, സ്വർണ്ണത്തിന് മുന്നിൽ തോറ്റുപോയ 16 വർഷത്തെ ആത്മബന്ധം. കടം വാങ്ങിയ പണത്തിന് പകരം നൽകിയത് മരണം. ഒരു കുടുംബത്തിന്റെ താളം തെറ്റിച്ച വഞ്ചന…

ഗുജറാത്ത്: 15 വർഷത്തിലധികം ഒരു കുടുംബത്തിലെ അംഗത്തെപ്പോലെ കഴിഞ്ഞ രേഖ റാത്തോഡ് എന്ന സ്ത്രീ, തനിക്ക് അന്നം നൽകിയ കൈകൾ തന്നെ ഇല്ലാതാക്കുമെന്ന് ആരും കരുതിയിരുന്നില്ല. ശാന്തി ബെൻ അകെഡിവാല എന്ന വീട്ടമ്മയ്ക്ക് രേഖ വെറുമൊരു ജോലിക്കാരിയായിരുന്നില്ല, മറിച്ച് എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്ന ആത്മമിത്രമായിരുന്നു. ആ വിശ്വാസമാണ് ഒടുവിൽ ശാന്തി ബെന്നിൻ്റെ ജീവനെടുത്തത്..

സ്വന്തമായി ഒരു ഫർണിച്ചർ ബിസിനസ് തുടങ്ങാൻ ആഗ്രഹിച്ച രേഖയെ സഹായിക്കാൻ ശാന്തി ബെൻ ഒട്ടും മടിച്ചില്ല. വലിയൊരു തുക പണമായും സ്വന്തം സ്വർണാഭരണങ്ങൾ ഊരി നൽകിയും അവർ രേഖയെ സഹായിച്ചു. എന്നാൽ ബിസിനസിൽ പരാജയപ്പെട്ട രേഖയ്ക്ക്, ആ സ്വർണവും പണവും തിരികെ നൽകുന്നതിനേക്കാൾ ലാഭം തൻ്റെ ഉറ്റ സുഹൃത്തിനെ ഇല്ലാതാക്കുന്നതാണെന്ന് തോന്നിത്തുടങ്ങിയടത്താണ് ഈ കൃത്യത്തിന്റെ തുടക്കം.

മാർച്ച് 22ന് പണം നൽകാമെന്ന് വിശ്വസിപ്പിച്ച് ശാന്തി ബെന്നിനെ രേഖ തൻ്റെ കടയിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് സ്നേഹപൂർവ്വം നൽകിയ പാനീയത്തിൽ മരുന്ന് കലർത്തി അവരെ അബോധാവസ്ഥയിലാക്കി. തുടർന്ന് 4 സഹായികളുടെ സാന്നിധ്യത്തിൽ ആ പാവം വീട്ടമ്മയെ ഇല്ലാതാക്കി. ശേഷം ഒരു ചാക്കിൽ കെട്ടി ആരും കാണാത്ത പഴയൊരു ഷോറൂമിൻ്റെ ഇരുളടഞ്ഞ ബേസ്മെൻ്റിൽ ഉപേക്ഷിച്ചപ്പോൾ രേഖയുടെ ഉള്ളിൽ സൗഹൃദത്തിൻ്റെ ഒരംശം പോലും ബാക്കിയുണ്ടായിരുന്നില്ല..

അമ്മയെ കാണാനില്ലെന്ന് പരാതിയുമായി അലഞ്ഞ മകൾ നാൻസിയും സഹോദരി കൈലാഷ് ബെന്നും ഒടുവിൽ ആ ശരീരം കണ്ടെത്തിയപ്പോൾ തകർന്നുപോയി. സ്നേഹിച്ചവരിൽ നിന്ന് ഇത്തരമൊരു വഞ്ചന ഏറ്റുവാങ്ങേണ്ടി വന്നതിൻ്റെ വേദനയിൽ അവർ കനത്ത പ്രതിഷേധത്തിലാണ്. പ്രതികളെ വെറുതെ വിടരുതെന്നും, അവർ ചെയ്ത ക്രൂരതയ്ക്ക് അർഹമായ ശിക്ഷ സമൂഹത്തിന് മുന്നിൽ വെച്ച് തന്നെ നൽകണമെന്നും ആ കണ്ണുനീർ വിളിച്ചുപറയുന്നു..

‘വിശ്വാസം വെറും വാക്കല്ലെന്ന് കരുതിയ ഒരു അമ്മയുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. സ്നേഹത്തിന് പകരമായി അവർക്ക് ലഭിച്ചത് ക്രൂരമായ മരണവും ഉപേക്ഷിക്കപ്പെട്ട ഒരു ബേസ്മെൻ്റിലെ ഇരുട്ടുമാണ്.’

​ഈ കേസിലെ മറ്റ് പ്രതികളെ കണ്ടെത്താനുള്ള ഊർജിതമായ തിരച്ചിലിലാണ് പോലീസ്. സ്വർണ്ണത്തിനും പണത്തിനും വേണ്ടി പടുത്തുയർത്തിയ ഈ ചതിയുടെ കഥ കേട്ട് മരവിക്കാത്ത മനസ്സുകൾ പാലൻപൂരിൽ ഇന്നില്ല..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6