‘പൈതലാം യേശുവേ’ എന്ന വിഖ്യാത ഗാനത്തിന് സംഗീതം നൽകിയ ഫാ. ഡോ. ജസ്റ്റിൻ പനക്കൽ അന്തരിച്ചു. 91 വയസായിരുന്നു. തരംഗിണിയുടെ, തളിർമാല്യം, സ്നേഹപ്രവാഹം, സ്നേഹ സന്ദേശം എന്നീ ആൽബങ്ങൾക്ക് സംഗീതം പകർന്നു. പൈതലാം യേശുവേ എന്ന വിഖ്യാത ഗാനം പാടിയത് ഗായിക കെ എസ് ചിത്രയാണ്.
1935-ൽ കൊച്ചിയിലെ കുമ്പളങ്ങിയിലാണ് ജസ്റ്റിൻ പനക്കൽ ജനിച്ചത്. റോമിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. മംഗലപ്പുഴ സെമിനാരിയിൽ കാൽനൂറ്റാണ്ടുകാലം അധ്യാപകനായി സേവനമനുഷ്ടിച്ചു. ഫാ. ജസ്റ്റിൻ പനക്കൽ സംഗീതം പകർന്ന ഇരുപത്തിയഞ്ച് ഗാനങ്ങൾ പാടിയത് യേശുദാസാണ്. ആൽബങ്ങളുടെ സുവർണകാലത്ത് ഏറെ ജനപ്രീതി നേടിയ ഗാനങ്ങളുടെ ശിൽപ്പിയാണ് ഫാ. ജസ്റ്റിൻ പനക്കൽ.
പൈതലാം യേശുവേ’ യുടെ സംഗീതജ്ഞൻ ഫാ. ജസ്റ്റിൻ പനക്കൽ അന്തരിച്ചു
No Comment.