”എന്റെ ജീവിതത്തില്‍ ഏറ്റവുമധികം മാറ്റങ്ങള്‍ വന്ന ഘട്ടമാണിത്. രണ്ട് മൂന്ന് വർഷം മുമ്പ് ഒന്നും എന്റെ കണ്‍ട്രോളില്‍ അല്ലെന്ന് തോന്നിത്തുടങ്ങി. ഒന്നിലും തൃപ്തി തോന്നുന്നില്ല, വ്യക്തതയില്ല. എല്ലാം ബോറിംഗ് ആയിരുന്നു. ബോഡി പെയിൻ കൂടുന്നു. ജോലിയില്‍ ത്രില്‍ ഇല്ല. ഇതൊക്കെയായപ്പോള്‍ വാട്ടർ ഫാസ്റ്റും മറ്റും ചെയ്തു. ഇതെനിക്ക് കുറച്ച് കാലത്തേക്ക് എനർജി തന്നു. ഇപ്പോഴും പഴയത് പോലെ ബുദ്ധിമുട്ടില്ല. കഴിഞ്ഞ കുറച്ച് നാളുകളായി തോളുകള്‍ അനക്കാൻ പറ്റാത്തത്ര വേദന. ഉറങ്ങാൻ പറ്റില്ല. ഉണർന്നാല്‍ വേദന. 43 വർഷത്തില്‍ എനിക്കിങ്ങനെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് തോളുകള്‍ക്ക് വേദന വന്നുതുടങ്ങിയത്.
ശരീരത്തില്‍ അങ്ങിങ്ങായ വേദനയുണ്ട്. എന്റെ മനസ് ശരീരത്തേക്കാള്‍ മെച്ചമാണ്. അപ്പോഴാണ് കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാൻ ചിന്തിച്ചത്. 15 വർഷം മുമ്പ് എന്റെ അമ്മ ഭയങ്കര വേദനയാണെന്ന് പറയുമായിരുന്നു. അന്ന് അമ്മയെ പുച്ഛിച്ചിട്ടുണ്ട്. ഇപ്പോള്‍ അമ്മയോട് ക്ഷമ പറയുന്നു. 43 വയസില്‍ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ഞാൻ ഇന്ന് അനുഭവിക്കുന്നു.
എനിക്ക് കൃത്യമായ ഉറക്കവും ഭക്ഷണവും ഒക്കെയുണ്ട്. വർക്കൗട്ടും ചെയ്യുന്നുണ്ട്. എന്നിട്ടും ഇത് അനുഭവിക്കുന്നു. ഡോക്‌ടർമാർ പറയുന്നത് ചെയ്തിട്ടും ഇത് പോകുന്നില്ല. അതാണ് എന്റെ വലിയ ആശങ്ക. പെരിമെനോപോസ് കാരണമുള്ള ഈ ബുദ്ധിമുട്ടുകള്‍ എനിക്ക് ഇഷ്ടപ്പെടുന്നില്ല. കുട്ടികളില്ല. കല്യാണമില്ല. ഈ സമയത്ത് കാമുകനുമില്ല. ടെക്നിക്കലി സ്ട്രസ് ഇല്ല. എങ്കിലും ബയോളജിക്കലി വെറുതെ സ്ട്രസ് വരുന്ന ഘട്ടത്തിലാണ് ഞാനിപ്പോള്‍. ഇതിലെനിക്ക് വളരെയധികം ദേഷ്യവും വിഷമവും ഉണ്ട്”, ~ രഞ്ജിനി ഹരിദാസ്
No Comment.