Skip to content

chithrodayamflashnews.com

November 29, 2026 10:53 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

തൃശൂർ മദർ ഹോസ്പിറ്റലിലെ യുവ നഴ്‌സ് ലെന ജോണിന്റെ മരണം കൊലപാതകം… നടുക്കുന്ന ആരോപണവുമായി പിതാവ് രംഗത്തെത്തി..!

സുഹൃത്തുക്കളെന്ന പേരിൽ മകളുടെ കൂടെയുണ്ടായിരുന്ന കാപാലികർ വിഷംകൊടുത്ത് കൊലപ്പെടുത്തിയെന്ന് പറയുന്നു, ഏക മകളുടെ മരണത്തോടെ ഇടനെഞ്ചുതകർന്ന അച്ഛനും അമ്മയും.

ഇതുസംബന്ധിച്ച പരാതി ലെനയുടെ പിതാവ്, കിഴക്കഞ്ചേരി വാൽക്കുളമ്പ് ചടപ്പള്ളിക്കുളമ്പ് മുണ്ടപ്ലാക്കൽ ജോൺ, ആലുവ പോലീസിനു നൽകി. ലെനയുടെ അപ്രതീക്ഷിത മരണം സംബന്ധിച്ച് വിശദവും സത്യസന്ധവുമായ അന്വേഷണം വേണമെന്ന് പിതാവ് പരാതിയിൽ ആവശ്യപ്പെടുന്നു.

അതിനിടെ ലെന സജീവ അംഗമായിരുന്ന നഴ്‌സസ് അസ്സോസിയേഷൻ യുഎൻഎയും ലെനയുടെ ചില സുഹൃത്തുക്കളും സഹപ്രവർത്തകരും മരണത്തിനു പിന്നിൽ വ്യത്യസ്‌ത കാരണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി.

ജോണിന്റെയും (റെജി) ഭാര്യ ജെസിയുടെയും ഏകമകളാണ് 25 വയസ്സുമാത്രമുള്ള ലെന ജോൺ. തൃശൂർ ഒളരി മദർ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ലെന ഇക്കഴിഞ്ഞ മാർച്ച് 24നു രാവിലെ സർട്ടിഫിക്കറ്റ് വാങ്ങാൻ എറണാകുളത്തു പോകുമെന്നാണ് വീട്ടിൽ അറിയിച്ചിരുന്ന വിവരം.

ഐ.ഇഎൽടിഎസ് പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോൾ കഠിനമായ വയവുവേദന വരികയും കുഴഞ്ഞുവീഴുകയും ചെയ്തതിനെ തുടർന്ന് ആദ്യം തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് രാജഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നുമാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അർഷാദും സുഹൈലും പോലീസിനെ അറിയിക്കുകയും ആദ്യം പ്രമുഖ മാധ്യമങ്ങളിൽ വരികയും ചെയ്തിരുന്ന വിവരം. എന്നാൽ ഇത് തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്.

ഇക്കാര്യം ശരിയല്ലെന്നും മകൾ ആലുവയിൽ സുഹൃത്തുക്കൾക്കൊപ്പം കഴിയുകയായിയുന്നുവെന്നും ഇപ്പോൾ മനസ്സിലാക്കുന്നതായും ജോൺ പരാതിയിൽ പറയുന്നു. അതിനിടെ കഴിച്ച കുഴിമന്തിയിൽ വിഷം കലർത്തിയതാണ് മരണകാരണമെന്നും പിതാവ് ആരോപിക്കുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ലെനയുടെ കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും വിശദവും അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെടുന്നു.

മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് ആദ്യം കരുതിയെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് ദുരൂഹത വർദ്ധിച്ചത്, വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്നാണ്‌ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

തൃശൂർ ഒളരി മദർ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ലെന ഇക്കഴിഞ്ഞ മാർച്ച് 24നു രാവിലെ പരീക്ഷ എഴുതാൻ എറണാകുളത്തു പോയെന്നു പറയുന്നു. പരീക്ഷ നടക്കുന്നതിനിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു എന്നാണു മുൻപ് പുറത്തറിയിച്ചത്.

എന്നാൽ, ആലുവയിൽ വച്ചു തങ്ങളോടൊപ്പം കുഴിമന്തി കഴിച്ചതിനു പിന്നാലെ യുവതി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു എന്നാണു ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഇപ്പോൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. സംഭവസമയം ലെനയുടെ കൂടെയുണ്ടായിരുന്നത് അർഷാദ്, സുഹൈൽ എന്നീ ആൺസുഹൃത്തുക്കളാണ്.

അർഷാദ്, സുഹൈൽ എന്നീ ആൺ സുഹൃത്തുക്കൾ ലെനയെ അവരിലൊരാളെ വിവാഹം കഴിക്കാനും മതം മാറാനും നിർബന്ധിച്ചിരുന്നുവെന്നും യുവതി ലവ് ജിഹാദിന് ഇരയായതാണെന്നും ലെനയുടെ ചില സുഹൃത്തുക്കൾ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ നേരത്തേതന്നെ ആരോപിച്ചിരുന്നു.

സർട്ടിഫിക്കറ്റുകൾ വാങ്ങാനെന്ന് പറഞ്ഞ് പാലക്കാട്ടെ വീട്ടിൽ നിന്ന് പോയ ലെനയെ ആലുവയിലെ ഓസോൺ ഹോട്ടലിൽ മൂന്ന് ദിവസം താമസിപ്പിച്ചിരുന്നതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ലെനയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുകളുണ്ടായിരുന്നെന്നും അക്കാര്യം ആശുപത്രി അധികൃതർ മറച്ചുവെന്നും ആരോപിക്കപ്പെട്ടു. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച അർഷാദ്, സുഹൈൽ എന്നിവരെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യമുയർന്നിരുന്നു.

ഇത് ശരിവയ്ക്കുംവിധമാണ് ഇപ്പോൾ പിതാവിന്റെ പരാതിയും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്നാണു മരിച്ചതെന്നാണു പറയുന്നതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാണു പിതാവിന്റെ ആവശ്യം. വിദേശത്തേക്ക് പോകാൻ തയാറെടുപ്പുകൾ നടത്തിയിരുന്ന മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മകളെ ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നെന്നും ഇതിൽ രണ്ടു യുവാക്കൾക്കു പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു പിതാവും പരാതി നൽകിയിരിക്കുന്നത്.

നഴ്‌സിങ്ങുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് വാങ്ങാൻ ആലുവയിൽ പോകുന്നുണ്ടെന്നാണു തലേന്നു മകൾ പറഞ്ഞതെന്നും ഐഇഎൽടിഎസ് എക്‌സാമിന്റെ കാര്യം അറിയിച്ചിട്ടില്ലെന്നും ജോൺ പറഞ്ഞു. സംഭവദിവസം രാവിലെ മകൾ അമ്മയെയും വിളിച്ചിരുന്നു. എന്നാൽ നാലുമണിക്കൂറിനുശേഷം മകൾ മരിച്ചെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണു ലഭിച്ചതെന്നു ജോൺ പറഞ്ഞു.

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ലെനയുടെ കൂട്ടുകാരെയും ആശുപത്രി ജീവനക്കാരെയും സഹപ്രവർത്തകരേയും ചോദ്യം ചെയ്തുതുടങ്ങി.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) പ്രവർത്തകയായിരുന്നു ലെന. ഇപ്പോൾ നടന്നുവരുന്ന നഴ്സിങ് സമരങ്ങളിലും പങ്കെടുത്തിരുന്നു. ലെനയുടെ മരണത്തിനുപിന്നിൽ ദുരൂഹതയുണ്ടെന്ന് തെളിഞ്ഞതോടെ, ഇതേക്കുറിച്ചു സിബിഐ അന്വേഷിക്കണമെന്ന് യുഎൻഎയും ഇപ്പോൾ ആവശ്യപ്പെട്ടിട്ടുണ്ട്,

ആശുപത്രീയിൽ എത്തിച്ചപ്പോൾ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെങ്കിലും സമരം നടത്തുന്ന യുഎൻഎ പ്രവർത്തകർ ആയതിനൽ, ലെനയെ വേണ്ടവിധത്തിലുള്ള ചികിത്സ നൽകാതെ ആശുപത്രി അധികൃതർ ഇരയാക്കുകയായിരുന്നെന്നാണ് യുഎൻഎയുടെ ആരോപണം.

റിട്ടയർ ചെയ്‌ത മധ്യവയസ്കരായ മാതാപിതാക്കൾ, അവരുടെ ഭാവി പ്രതീക്ഷയെല്ലാം ലെനയിലാണ് അർപ്പിച്ചിരുന്നത്. ഏക മകളായിരുന്നതിനാൽ, നല്ല സ്വാതന്ത്ര്യം നൽകി, ആഗ്രഹിച്ചതെല്ലാം സാധിച്ചുകൊടുത്താണ് വളർത്തിയത്. ഏക മകൾ ആയതിനാൽ, സുഹൃത്തുക്കളെ അല്പം കൂടുതൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്‌തു. അതാണ് തെറ്റുപറ്റിയത്. ഇങ്ങനെ ഇത്രയും പ്ലാനിങ്ങോടെ ആരും കെണിയൊരുക്കി വരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല.” ഇടറിയ വാക്കുകളോടെ പ്രാദേശിക മാധ്യമപ്രവർത്തകരോട് ജോൺ പറഞ്ഞു.

“അധികം വൈകാതെ യുകെ പോലുള്ള ഏതെങ്കിലും വിദേശരാജ്യത്ത് അവൾ നല്ല പൊസിഷനിൽ എത്തിച്ചേരുമായിരുന്നു. സ്നേഹം നടിച്ചെത്തിയ കാപട്യക്കാർ.. അവർ എല്ലാം തകർത്തു… മകളുടെ മാത്രമല്ല, ഞങ്ങളുടെ ജീവിതവും”

മാതാപിതാക്കളുടെ ഹൃദയംതകർന്നുള്ള ആ വിങ്ങിപ്പൊട്ടലിൽ, കേരള സ്റ്റോറിയുടെ പുതിയ ഇരകളെ കാണാം.. ഉറക്കം നടിക്കുന്ന അധികൃതർ ഇനിയെങ്കിലും കണ്ണുതുറന്നൊന്ന് നോക്കണമെന്ന് മാത്രം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6