കൂവപ്പള്ളി കൊരട്ടിപ്പറമ്പിൽ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പിൽ ഇർഷാദിൻ്റെ മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സി എം എസ് കോളേജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥി ആണ്. വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെയായിരുന്നു അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ.
അപ്രതീക്ഷിതമായുണ്ടായ ഈ അപകടം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഏറെ പ്രതീക്ഷകളുള്ള ഒരു ചെറുപ്പക്കാരന്റെ ജീവനാണ് മിന്നലിന്റെ രൂപത്തിൽ വിധി തട്ടിയെടുത്തത്.
വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം.
No Comment.