ചെമ്പനോട ഗ്രാമം ഇന്നും ആ ഞെട്ടലിൽ നിന്നും മുക്തമായിട്ടില്ല. കഴിഞ്ഞ മൂന്നാഴ്ച മുൻപ് ഒരു വിദ്യാർത്ഥിയുടെ ജീവൻ കവർന്ന അതേ കടന്തറപ്പുഴ, ഇന്നലെ വൈകുന്നേരം മറ്റൊരു കുടുംബത്തെ കൂടി തട്ടിയെടുക്കാൻ ശ്രമിച്ചു. എന്നാൽ അവിടെ ദൈവദൂതനെപ്പോലെ കൊല്ലിയിൽ ഗിരീഷ് ഉണ്ടായിരുന്നു.
പുഴയിലെ ചതിക്കുഴിയായ അരുവിക്കയം കയത്തിൽ ഒഴുക്കിൽപ്പെട്ട ഉമ്മയെയും രണ്ട് മക്കളെയും, സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് ഗിരീഷ് ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചത്. മക്കളെ രക്ഷിക്കാൻ ശ്രമിച്ച് ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്ന മാതാവിന്റെയും കുഞ്ഞുങ്ങളുടെയും നിലവിളി കേട്ട നിമിഷം, ആ സെക്കന്റുകളുടെ വ്യത്യാസത്തിൽ ഗിരീഷ് പുഴയിലേക്ക് ചാടിയില്ലായിരുന്നെങ്കിൽ ഇന്ന് ആ നാട് ഒരു വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമായിരുന്നു.
ഒരു കുടുംബത്തിന്റെ മുഴുവൻ കണ്ണീരൊപ്പിയ, ആ ധീരതയ്ക്ക് വാക്കുകൾ കൊണ്ട് നന്ദി പറയാനാവില്ല.
No Comment.