സംവിധായകൻ വിപിൻ ലാൽ തനിക്കെതിരെ ഉന്നയിച്ച ലഹരി ഉപയോഗ ആരോപണങ്ങൾ അടിസ്ഥാനരഹിതമായ പച്ചക്കള്ളമാണെന്ന് തുറന്നടിച്ച് നടി രേണു സുധി.
തന്നെ കരുതിക്കൂട്ടി അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ആൽബം ഷൂട്ടിംഗിന്റെ പേരിൽ സെറ്റിൽ തനിക്ക് നേരിടേണ്ടി വന്നത് കടുത്ത ചൂഷണങ്ങളാണെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.
യാതൊരുവിധ മുന്നറിയിപ്പോ കഥാസന്ദർഭങ്ങളോ പറയാതെയാണ് തന്നെ ഷൂട്ടിംഗിനായി വിളിച്ചുവരുത്തിയതെന്ന് രേണു പറയുന്നു. തുടർന്ന്, തീരെ കംഫർട്ടബിളല്ലാത്ത മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധിച്ചു. ഇതിന് പിന്നാലെ കട്ടിലിൽ കിടത്തി പൊക്കിളിൽ മുന്തിരി വെച്ച് കടിച്ചെടുക്കുന്ന അശ്ലീല രംഗം ചെയ്യാൻ സംവിധായകൻ ആവശ്യപ്പെട്ടെങ്കിലും താൻ അത് കർശനമായി എതിർത്തു.
തന്റെ സമ്മതമില്ലാതെ മോശം ആംഗിളുകളിൽ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താനായിരുന്നു അണിയറപ്രവർത്തകരുടെ ശ്രമം. അവിചാരിതമായി മാധ്യമപ്രവർത്തകർ ആ സമയത്ത് അവിടെ എത്തിയതുകൊണ്ട് മാത്രമാണ് താൻ വലിയൊരു ശാരീരിക ഉപദ്രവത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു.
തന്നെ കുടുക്കാൻ ഷഫീന ബിബിയുമായി ചേർന്ന് സംവിധായകൻ നടത്തിയ ഗൂഢാലോചനയാണിതെന്നാണ് രേണുവിന്റെ ഗുരുതര ആരോപണം. മുൻപ് ഭർത്താവിന്റെ വീട്ടിലുണ്ടായ പ്രശ്നങ്ങൾക്ക് സമാനമായി, പലരെയും ഉപയോഗിച്ച് തന്നെ അപായപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്.
താൻ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്നും, ലഹരി ഉപയോഗിച്ചുവെന്ന ആരോപണം തെളിയിക്കാൻ സംവിധായകനെ വെല്ലുവിളിക്കുന്നതായും രേണു പറഞ്ഞു.
അ.ശ്ലീ.ല വീഡിയോ ചിത്രീകരിക്കാൻ ലക്ഷ്യമിട്ട വിപിൻ ലാൽ ഒരു ‘വൃത്തികെട്ടവൻ’ ആണെന്നും അവർ ആഞ്ഞടിച്ചു.
സിനിമ-ആൽബം മേഖലയിലെ ഇത്തരം ചൂഷണങ്ങളെക്കുറിച്ചുള്ള രേണുവിന്റെ തുറന്നുപറച്ചിൽ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
No Comment.