Skip to content

chithrodayamflashnews.com

November 29, 2026 10:55 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വിവാഹം കഴിക്കാനോ പ്രസവിക്കാനോ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞു!” പക്ഷാഘാതത്തെ തോൽപ്പിച്ച ജീവിതം; വെളിപ്പെടുത്തലുമായി ശ്രീജ രവി.

മലയാളികൾക്ക് സുപരിചിതമായ ഒട്ടേറെ ശബ്ദങ്ങൾക്ക് പിന്നിലെ ഉടമയായ ശ്രീജ രവി, താൻ നേരിട്ട ഗുരുതരമായ ആരോഗ്യപ്രതിസന്ധികളെക്കുറിച്ചും അതിനെ എങ്ങനെ മറികടന്നു എന്നതിനെക്കുറിച്ചും പങ്കുവെച്ച വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു.
​
​തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് ശ്രീജ സംസാരിച്ചത്. സ്ട്രോക്കിന് സമാനമായ ഒരു അവസ്ഥയിലൂടെ കടന്നുപോയ ആ സമയത്ത്, ഇനി ഒരു വിവാഹ ജീവിതമോ അമ്മയാകാൻ സാധിക്കുന്ന സാഹചര്യമോ ഉണ്ടാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു.

തലയ്ക്ക് എന്തോ ഭാരം വന്നത് പോലെ, ഇടത് ഭാഗം അങ്ങനെ തളര്‍ന്ന് പോകുന്നത് പോലെ ഒരവസ്ഥ. അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് അന്ന് ചികിത്സിച്ചത്, പത്ത് ദിവസം അവിടെ കിടന്നു. അത്രയും വലിയ ആശുപത്രിയില്‍ ചികിത്സിക്കാനുള്ള കഴിവുണ്ടായിട്ടല്ല, അടുത്തുള്ള ആശുപത്രി അതായിരുന്നു. എന്താണ് സംഭവം എന്ന് ആര്‍ക്കും അറിയില്ല, ഞങ്ങളുടെ ഫാമിലി ഡോക്ടറെ കാണാം എന്ന് കരുതിയപ്പോള്‍, അദ്ദേഹം ലീവിലായിരുന്നതിനാല്‍ കാണാന്‍ പറ്റിയില്ല.

സ്വകാര്യ ആശുപത്രിയില്‍ എത്തിയാല്‍ പിന്നെ അറിയാമല്ലോ, പത്ത് ദിവസം കഴിയാതെ അവര്‍ വിടില്ലല്ലോ. മിട്രല്‍ പ്രൊളാപ്‌സ് ആണ്, നിങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റില്ല, പ്രസവിക്കാന്‍ പറ്റില്ല, അങ്ങനെയുള്ള ആഗ്രഹങ്ങളൊക്കെ മറന്നേക്കണം.

എന്നാൽ ആത്മവിശ്വാസം കൈവിടാതെ ചികിത്സയിലൂടെയും പ്രാർത്ഥനയിലൂടെയും താൻ ആ ഘട്ടത്തെ അതിജീവിച്ചു എന്ന് ശ്രീജ പറയുന്നു.
​പിന്നീട് വിവാഹിതയാകാനും ഒരു മകൾക്ക് ജന്മം നൽകാനും തനിക്ക് സാധിച്ചുവെന്നും, അന്ന് ഡോക്ടർമാർ പറഞ്ഞതിനെയെല്ലാം തന്റെ നിശ്ചയദാർഢ്യം കൊണ്ട് തിരുത്തിക്കുറിക്കാൻ കഴിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു. ആയിരത്തിലധികം സിനിമകളിൽ ശബ്ദം നൽകിയ ശ്രീജയുടെ ഈ വെളിപ്പെടുത്തൽ നിരവധി പേർക്ക് പ്രചോദനമാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6