Skip to content

chithrodayamflashnews.com

Asnap 1409

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയായി. ഇന്നലെ 1,14,240 രൂപയായിരുന്നു പവൻ വില.

ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ നിന്നാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന് അയവുവന്നതോടെ സ്വർണവിലയിൽ ഏതാനും ദിവസമായി വർധനവുണ്ടായിരുന്നു. എന്നാൽ, ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ അനിശ്ചിതത്വം തുടരുന്നത് വിലയിൽ ഇനിയും ചാഞ്ചാട്ടത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.

ആഗോളവിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 4790 ഡോളർ എന്ന നിലയിലാണ്. വെള്ളി 79.91 ഡോളർ എന്ന നിലയിലാണ്.

അതേസമയം, അസംസ്കൃത എണ്ണവിലയിൽ ഇന്ന് വലിയ വർധനവുണ്ടായി. ബ്രെന്റ്റ് ക്രൂഡ് 5.71 ശതമാനം വർധിച്ച് 95.54 ഡോളറായി. ഡബ്ല്യുടിഐ ക്രൂഡ് 6.38 ശതമാനം വർധിച്ച് 89.20 ഡോളറുമായി. ഇറാനും യുഎസും തമ്മിലെ രണ്ടാംഘട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായതാണ് എണ്ണവിലയെ മുകളിലേക്കുയർത്തിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6