Skip to content

chithrodayamflashnews.com

November 29, 2026 8:29 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെ രാശി ഫലം(2026 മെയ് 12, ചൊവ്വാഴ്ച)

 

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): എല്ലാ കാര്യങ്ങളിലും ലാഭം കൊയ്യാൻ സാധിക്കുന്ന മികച്ച ദിനമാണിത്. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും ഐക്യവും നിലനിൽക്കും. വാഹന ഭാഗ്യവും വിശിഷ്ട ഭോജനത്തിനുള്ള അവസരവും ഉണ്ടാകും. മറ്റുള്ളവരാൽ അംഗീകരിക്കപ്പെടാനും അർഹമായ പുരസ്കാരങ്ങളോ സമ്മാനങ്ങളോ ലഭിക്കാനും യോഗമുള്ള ദിവസമാണ്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേരാൻ അവസരമുണ്ടാകും. തൊഴിൽ രംഗത്ത് ശ്രദ്ധേയമായ വിജയം കൈവരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് മനസ്സിന് ഉന്മേഷം നൽകുന്നതോടൊപ്പം സാമ്പത്തിക ലാഭവും കൈവരും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): പിതാവിനോ പിതൃതുല്യരായവർക്കോ ആരോഗ്യപരമായ അസ്വസ്ഥതകൾ വരാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണം. നിയമപരമായ തർക്കങ്ങളിലോ കോടതി കാര്യങ്ങളിലോ തിരിച്ചടികൾക്ക് സാധ്യതയുണ്ട്. ഓരോ ചുവടും ആലോചിച്ച് മാത്രം വെക്കുക; ഭാഗ്യഹാനിയോ അനാവശ്യ അലച്ചിലോ ഒഴിവാക്കാൻ പക്വതയാർന്ന സമീപനം ആവശ്യമാണ്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുമ്പോൾ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക; പങ്കാളിയോടോ മക്കളോടോ ഉള്ള അഭിപ്രായവ്യത്യാസങ്ങൾ മനസ്സിനെ അലട്ടിയേക്കാം. സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണം പാലിക്കുക, അല്ലാത്തപക്ഷം വരവിനേക്കാൾ കൂടുതൽ ചെലവ് വരാൻ സാധ്യതയുണ്ട്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): പ്രിയപ്പെട്ടവരോടൊപ്പം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനോ ഉല്ലാസയാത്രകൾ നടത്താനോ അവസരം ലഭിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. സാമ്പത്തികമായ ഉന്നതിയും മനസ്സിന് സംതൃപ്തി നൽകുന്ന വാർത്തകളും നിങ്ങളെ തേടിയെത്തും. സുഖകരമായ നിദ്ര അനുഭവപ്പെടും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതോടൊപ്പം ശാരീരികമായ ഉന്മേഷം കൈവരും. ശത്രുക്കളുടെ ശല്യം കുറയുന്നതും കുടുംബജീവിതത്തിൽ സമാധാനം ലഭിക്കുന്നതും വലിയ ആശ്വാസമാകും. തൊഴിൽ വിജയവും സാമ്പത്തികമായ ഉന്നതിയും ഈ രാശിക്കാരെ തേടിയെത്തും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): കുടുംബത്തിൽ അനാവശ്യമായ തർക്കങ്ങൾ ഉണ്ടാകാതെ നോക്കേണ്ടത് അത്യാവശ്യമാണ്. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം; അവർക്ക് ആശുപത്രിവാസം വേണ്ടി വന്നേക്കാം. വീട്ടുപണികളിലോ കുടുംബപരമായ ഉത്തരവാദിത്തങ്ങളിലോ കൂടുതൽ ജാഗ്രത പുലർത്തുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): നിയമപരമായ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക; പ്രതികൂലമായ തീരുമാനങ്ങൾക്ക് സാധ്യതയുണ്ട്. അയൽവാസികളുമായി അതിർത്തി സംബന്ധമായോ മറ്റോ ഉള്ള തർക്കങ്ങളിൽ ഏർപ്പെടാതെ പക്വതയോടെ പെരുമാറുക. അപമാനത്തിനോ അനാവശ്യമായ അലച്ചിലിനോ ഇടവരാതെ ഓരോ ചുവടും ശ്രദ്ധിച്ചു വെക്കുക.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): എല്ലാ കാര്യങ്ങളിലും പുരോഗതിയും അഭിവൃദ്ധിയും അനുഭവപ്പെടുന്ന ശുഭദിനമാണിത്. ഭൂമി സംബന്ധമായ ഇടപാടുകളിൽ ലാഭം കൊയ്യാൻ സാധിക്കും. കാര്യവിജയം, സാമ്പത്തിക നേട്ടം, വിശിഷ്ട ഭോജനം എന്നിവ വഴി മനസ്സിന് സന്തോഷം ലഭിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): തടസ്സപ്പെട്ടു കിടന്നിരുന്ന പല കാര്യങ്ങളും ഇന്ന് പുനരാരംഭിക്കാനും വിജയകരമായി പൂർത്തിയാക്കാനും സാധിക്കും. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൂർണ്ണമായ സഹകരണം ലഭിക്കും. നിങ്ങളുടെ പ്രയത്നങ്ങൾക്ക് അർഹമായ ഫലം ലഭിച്ചു തുടങ്ങും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): സമൂഹത്തിലെ ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. മറ്റുള്ളവരെ സഹായിക്കാനുള്ള നിങ്ങളുടെ മനസ്സിന് വലിയ അംഗീകാരം ലഭിക്കും. പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ സമ്മാനമായി ലഭിക്കാൻ യോഗമുള്ള ദിവസമാണിത്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): പുതിയ കാര്യങ്ങൾ പഠിക്കാനും കലാരംഗത്ത് ശ്രദ്ധിക്കാനും അവസരം ലഭിക്കും. സ്ത്രീകൾക്കൊപ്പം ചേർന്ന് നടത്തുന്ന ബിസിനസ്സ് സംരംഭങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ ഓരോ വശവും നന്നായി ചിന്തിക്കുക. സാമ്പത്തിക കാര്യങ്ങളിൽ വ്യക്തമായ ആസൂത്രണം ആവശ്യമാണ്.

തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6