കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിനു മണിക്കൂറുകൾക്കു ശേഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് എൽഡിഎഫ്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തെ സഭയിൽ നയിക്കും. സിപിഎം സംസ്ഥാനസമിതി യോഗത്തിലാണ് പ്രതിപക്ഷ നേതാവായി പിണറായി തന്നെ മതിയെന്ന അന്തിമ തീരുമാനത്തിലേക്ക് പാർട്ടി എത്തിയത്.
തുടർഭരണത്തിന്റെ പത്തു വർഷങ്ങൾക്കു ശേഷം സഭയിൽ പ്രതിപക്ഷ നിരയിലേക്ക് മാറുമ്പോഴും, പിണറായി വിജയന്റെ അനുഭവസമ്പത്തും ശക്തമായ നേതൃപാടവവും മുന്നണിക്ക് കരുത്താകുമെന്നാണ് വിലയിരുത്തലിലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ എൽഡിഎഫ് നേതൃത്വത്തിൽ മാറ്റമുണ്ടാകുമോ എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാറിനിൽക്കാൻ ചില ഘട്ടങ്ങളിൽ ആലോചനകൾ നടന്നിരുന്നെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പിണറായി വിജയനെപ്പോലൊരു മുതിർന്ന നേതാവ് തന്നെ പ്രതിപക്ഷത്തിന്റെ അമരത്തുണ്ടാകണമെന്ന നിലപാടിലായിരുന്നു ഭൂരിഭാഗം നേതാക്കളും എന്നാണ് റിപ്പോർട്ട്.
കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിനു മണിക്കൂറുകൾക്കു ശേഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് എൽഡിഎഫ്.
No Comment.